Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടക്കഞ്ചേരിയിൽ കർഷകന്റെ വിളകൾ വനപാലകർ വെട്ടിനശിപ്പിച്ചു; വീട് നശിപ്പിച്ച് മകനെ അകാരണമായി അറസ്റ്റു ചെയ്തുവെന്നും കർഷകന്റെ പരാതി; വനഭൂമിയിലെ മരങ്ങളുടെ ചോലയിറക്കിയതിനാണ് മകനെ അറസ്റ്റ് ചെയ്തതെന്ന് വനംവകുപ്പ്

വടക്കഞ്ചേരിയിൽ കർഷകന്റെ വിളകൾ വനപാലകർ വെട്ടിനശിപ്പിച്ചു; വീട് നശിപ്പിച്ച് മകനെ അകാരണമായി അറസ്റ്റു ചെയ്തുവെന്നും കർഷകന്റെ പരാതി;  വനഭൂമിയിലെ മരങ്ങളുടെ ചോലയിറക്കിയതിനാണ് മകനെ അറസ്റ്റ് ചെയ്തതെന്ന് വനംവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി പോത്തുമടയിൽ വനപാലകർ കർഷകന്റെ വിളകൾ വെട്ടിനശിപ്പിച്ചെന്നു പരാതി. സമീപത്തെ ചെറിയ വീടും തകർത്തു. പാലക്കുഴി പുത്തോട്ട് രാജന്റെ കൃഷിയിടത്തിലെ കുരുമുളക് ചെടികൾ ഉൾപ്പടെയുള്ള വിളകളാണു നശിപ്പിച്ചത്. തുടർന്നു രാജന്റെ മകൻ രഞ്ജിത്തിനെ (35) വനംവകുപ്പ് ഓഫിസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു.

വർഷങ്ങളായി കൃഷിചെയ്യുന്ന സ്ഥലത്താണു വനംവകുപ്പിന്റെ നടപടിയെന്നു രാജൻ പറഞ്ഞു. സമീപത്തെ പോത്തുമട രാമൻകുട്ടിയുടെ കുരുമുളക് തൈകളും വെട്ടി നശിപ്പിച്ചെന്നാണു പരാതി. ചെറുവിളകൾ പറിച്ചും വെട്ടിയും നശിപ്പിച്ചിട്ടുണ്ട്. രഞ്ജിത്തിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം ശക്തമായി. തുടർന്നു ജാമ്യത്തിൽ വിട്ടു.

രഞ്ജിത്തിനെക്കൊണ്ട് വനംവകുപ്പ് അധികൃതർ 500 രൂപയുടെ രണ്ട് സ്റ്റാംപ് പേപ്പർ വാങ്ങിപ്പിച്ചെന്നും പോത്തുമടയിലെ കൃഷിഭൂമിയിലുള്ള കുരുമുളക് ചെടികളും മറ്റും വെട്ടിയും പറിച്ചും കളഞ്ഞെന്നും വീട് പൊളിച്ചുകളഞ്ഞെന്നും പേപ്പറിൽ എഴുതി വാങ്ങിയതായും രാജൻ ആരോപിച്ചു.

അതേസമയം വനഭൂമിയിലെ മരങ്ങളുടെ ചോലയിറക്കിയതിനാണ് വനംവകുപ്പ് രഞ്ജിത്തിന്റെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും കൃഷിക്കു നാശം വരുത്തിയിട്ടില്ലെന്നും അണക്കപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. സലീം പറഞ്ഞു.ഇതിനിടെ പാലക്കുഴിയിൽ ഡിറ്റനേറ്റർ കണ്ടെത്തിയ സംഭവത്തിലും പീച്ചി വനമേഖലയിൽ കാട്ടുതീ പടർന്ന സംഭവത്തിലും യുവാവിനെതിരെ കേസ് ചുമത്താനും ശ്രമം നടന്നതായി വീട്ടുകാർ ആരോപിച്ചു.

കൃഷി സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി കയറി കൃഷികൾ വെട്ടിനശിപ്പിച്ചെന്നാരോപിച്ച് രാജൻ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP