Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ട് 303 റൺസിന് ഓൾ ഔട്ട്; നായകൻ ജോ റൂട്ടിന് സെഞ്ചുറി; ജസ്പ്രീത് ബുമ്രക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം

നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ട് 303 റൺസിന് ഓൾ ഔട്ട്; നായകൻ ജോ റൂട്ടിന് സെഞ്ചുറി; ജസ്പ്രീത് ബുമ്രക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം. വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഇംഗ്ലണ്ട് 303 റൺസിന് ഓൾ ഔട്ടായി. ക്യാപ്റ്റൻ ജോറൂട്ടിന്റെ സെഞ്ചുറിയാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തപ്പോൾ ഷർദ്ദുൽ ഠാക്കൂർ രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നൽകി.

മൂന്നാം ദിനം തുടക്കത്തിൽ റോറി ബേൺസിനെ വീഴ്‌ത്തി മുഹമ്മദ് സിറാജ് ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 18 റൺസെടുത്ത ബേൺസിനെ സിറാജ് റിഷഭ് പന്തിന്റെ കൈകകളിലെത്തിച്ചു. തൊട്ടുപിന്നാലെ സാക്ക് ക്രോളിയെ(6) ബുമ്ര, പന്തിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് പതറി.

46 റൺസെ അപ്പോൾ സ്‌കോർ ബോർഡിലുണ്ടായിരുന്നുള്ളു. എന്നാൽ ഡൊമനിക് സിബ്ലിയെ ഒരറ്റത്ത് നിർത്തി ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജോ റൂട്ട് ഇന്ത്യയുടെ ലീഡ് മറികടന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.



സിബ്ലിയെയും(28) ബുമ്ര വീഴ്‌ത്തിയെങ്കിലും ജോണി ബെയർ‌സ്റ്റോ(30), ഡാനിയേൽ ലോറൻസ്(25), സാം കറൻ(32) എന്നിവരെ കൂട്ടുപിടിച്ച് സെഞ്ചുറി പൂർത്തിയാക്കിയ റൂട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന ലീഡിലേക്ക് നയിച്ചു. 172 പന്തിൽ 109 റൺസെടുത്ത റൂട്ടിനെ ബുമ്ര വീഴ്‌ത്തിയശേഷം വാലറ്റത്ത് സാം കറൻ നടത്തിയ ചെറുത്തുനിൽപ്പ് ഇംഗ്ലണ്ട് ലീഡ് 200 കടത്തി.

ഒടുവിൽ വാലരിഞ്ഞ് ബുമ്രയും ഷമിയും ചേർന്ന് ഇംഗ്ലണ്ട് ഇന്നിങ്‌സ് 303 റൺസിൽ അവസാനിപ്പിച്ചു. ഇന്ത്യക്കായി ബുമ്ര 64 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോൾ സിറാജും ഷർദ്ദുലും രണ്ട് വിക്കറ്റ് വീതവും ഷമി ഒരു വിക്കറ്റുമെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP