Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തര വകുപ്പ് അരാഗ് ജ്ഞാനേന്ദ്രയ്ക്ക്; ആർ.അശോകിന് റവന്യു; അശ്വത് നാരായണന് ഐടി; ധനകാര്യം അടക്കം സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും; 29 മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകി ബസവരാജ് ബൊമ്മൈ

ആഭ്യന്തര വകുപ്പ് അരാഗ് ജ്ഞാനേന്ദ്രയ്ക്ക്; ആർ.അശോകിന് റവന്യു; അശ്വത് നാരായണന് ഐടി; ധനകാര്യം അടക്കം സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും; 29 മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകി ബസവരാജ് ബൊമ്മൈ

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: തലമുറ മാറ്റത്തിന്റെ ഭാഗമായി ബി എസ് യദ്യൂരപ്പയുടെ പിൻകാമിയായി കർണാടകത്തിൽ അധികാരമേറ്റ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത 29 മന്ത്രിമാർക്കും വകുപ്പുകൾ വിഭജിച്ചു നൽകി.

മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ ലിസ്റ്റ് മുഖ്യമന്ത്രി ഗവർണർ താവർചന്ദ് ഗെലോട്ടിന് കൈമാറുകയും ശേഷം അത് അദ്ദേഹം അംഗീകരിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയടക്കം 40 പേരാണ് മന്ത്രിസഭയിൽ ഉള്ളത്. ഇതിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്റലിജൻസ്, ബെംഗളൂരു വികസനം, ധനകാര്യം, കാബിനറ്റ് അഫയേഴ്‌സ് തുടങ്ങിയവ കൈകാര്യം ചെയ്യും.

നേരത്തെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് മന്ത്രിസഭയിലെ പുതുമുഖമായ അരഗ ജ്ഞാനേന്ദ്രക്ക് നൽകി. മറ്റൊരു പുതുമുഖമായ ബി.സി. നാഗേഷിന് പ്രൈമറി, ഹയർ സെക്കൻഡറി വകുപ്പുകളാണ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം പുതുതായി രൂപീകരിച്ച പട്ടികവർഗ ക്ഷേമ വകുപ്പും ഗതാഗത വകുപ്പും ബി. ശ്രീരാമുലുവിന് നൽകി. നേരത്തെ ഖനി മന്ത്രിയായിരുന്ന മുരുകേഷ് നിരാണിക്ക് ചെറുകിട- വൻകിട വ്യവസായ വകുപ്പും നൽകി. ശശികല ജൊല്ലെയാണ് മുസ്റായി (ദേവസ്വം), ഹജ്ജ്, വക്കഫ് വകുപ്പുകൾ നൽകിയിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന ആർ.അശോക, ഡോ.സി.എൻ അശ്വത് നാരായൺ, ഡോ.കെ സുധാകർ എന്നിവരടക്കം നിരവധി പേർ അവർ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ നിലനിർത്തി. വകുപ്പുകൾ കൈകാര്യം ചെയ്തതിലെ രണ്ട് വർഷത്തെ പരിചയം പരിഗണിച്ചാണ് നേരത്തെയുള്ള വകുപ്പുകൾ തന്നെ മന്ത്രിമാരിൽ ചിലർക്ക് നൽകിയത്.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം ജൂലൈ 26ന് മുഖ്യമന്ത്രി യെദിയൂരപ്പ രാജി വയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര സംഘം ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ശേഷം ജൂലെ 28ന് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഓഗസ്റ്റ് 4ന് 29 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിമാരും വകുപ്പുകളും

1. കെ.എസ്. ഈശ്വരപ്പ - ഗ്രാമീണ വികസന പഞ്ചാക്ക് രാജ്

2. ആർ.അശോക് - റവന്യു

3. ബി.സി.പാട്ടീൽ - കാർഷികം

4. ഡോ. സി.എൻ. അശ്വത് നാരായൺ - ഉന്നത വിദ്യാഭ്യാസം, ഐടി - ബിടി, ശാസ്ത്ര സാങ്കേതിക നൈപുണ്യ വികസനം

5. ഉമേഷ് വി ഖട്ടി - വനം, ഭക്ഷ്യവിഭവം, ഉപഭോക്തൃകാര്യം

6. എസ്.ടി. സോമശേഖർ - സഹകരണം

7. ഡോ.കെ.സുധാകർ - ആരോഗ്യ കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം

8. ബൈരതി ബസവരാജ് - നാഗരിക വികസനം

9. മുരുകേഷ് നിരാനി - വൻകിട ഇടത്തരം വ്യവസായം

10. ശിവറാം ഹെബ്ബാർ - തൊഴിൽ

11. ശശികല ജൂലെ - മുസ്റായി (ദേവസ്വം), ഹജ്ജ്, വക്കഫ്

12. കെ.സി.നാരായണ ഗൗഡ - സെറീക്കൾച്ചർ, യുവജനശാക്തീകരണം, കായികം

13. വി.സുനിൽ കുമാർ - ഊർജ്ജം, കന്നട സാംസ്‌കാരികം

14. അരാഗ് ജ്ഞാനേന്ദ്ര - ആഭ്യന്തരം

15. ഗോവിന്ദ് ഖരജോൾ - ജലസേചനം

16. മുനിരത്‌ന നായിഡു - ഹോട്ടീകൾച്ചർ പ്ലാനിങ്, പ്രോഗ്രാം മോണിറ്ററിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്

17. എം ടി.ബി.നാഗരാജ് - മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ, ചെറുകിട വ്യവസായം, പൊതുമേഖല വ്യവസായം

18. കെ.ഗോപാലയ്യ - എക്‌സൈസ്

19. മധുസ്വാമി - ചെറുകിട ജലസേചനം, നിയമകാര്യം, നിയമ നിർമ്മാണം

20. ഹാലപ്പ ആചാർ - മൈൻസ് ആൻഡ് ജിയോളജി, വനിത ശിശു വികസനം, ഭിന്നശേഷി വയോധിക ശാക്തീകരണം

21. ശങ്കർ പാട്ടീൽ മുനേനകൊപ്പ - കൈത്തറി, ടെക്‌സ്റ്റൈൽ, കരിമ്പ് വികസനം, ഷുഗർ ഡയറക്ട്രേറ്റ്

22. കോട്ട ശ്രീനിവാസ് പൂജാരി - സാമൂഹ്യക്ഷേമം, പിന്നോക്ക വിഭാഗ ക്ഷേമം

23. പ്രഭു ചൗഹാൻ - മൃഗ സംരക്ഷണം

24. വി. സോമണ്ണ - ഭവന അടിസ്ഥാന വികസനം

25. എസ്.അങ്കാര - ഫിഷറീസ്, തുറമുഖം, ഉൾനാട് ഗതാഗതം

26. ആനന്ദ് സിങ് - പരിസ്ഥിതി, ടൂറിസം

27. സി.സി.പാട്ടീൽ - പൊതുമരാമത്ത്

28. ബി.സി.നാഗേഷ് - പ്രഥമിക ദ്വിതീയ വിദ്യാഭ്യാസം, സകല

29. ബി. ശ്രീരാമലു - ഗതാഗതം, പട്ടിക വർഗക്ഷേമം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP