Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുളിമുറി ദൃശ്യങ്ങൾ സൂം ചെയ്ത് മൊബൈലിലാക്കും; പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടില്ല; പഞ്ചറൊട്ടിച്ച് കുടുങ്ങിയത് നായത്തോട് ബ്രാഞ്ച് കമ്മറ്റി അംഗം; മാന്യനായി വിലസിയത് പാർട്ടി ലേബലിൽ; നാടൻ പാട്ടുകാരൻ കാട്ടിയതെല്ലാം വിക്രിയ; രതീഷ് ചന്ദ്രൻ വില്ലനാകുമ്പോൾ

കുളിമുറി ദൃശ്യങ്ങൾ സൂം ചെയ്ത് മൊബൈലിലാക്കും; പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടില്ല; പഞ്ചറൊട്ടിച്ച് കുടുങ്ങിയത് നായത്തോട് ബ്രാഞ്ച് കമ്മറ്റി അംഗം; മാന്യനായി വിലസിയത് പാർട്ടി ലേബലിൽ; നാടൻ പാട്ടുകാരൻ കാട്ടിയതെല്ലാം വിക്രിയ; രതീഷ് ചന്ദ്രൻ വില്ലനാകുമ്പോൾ

ആർ പീയൂഷ്

കൊച്ചി: സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ആനന്ദം കണ്ടെത്തിയിരുന്ന നാടൻ പാട്ട് കലാകാരൻ രതീഷ് ചന്ദ്രന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. കുളിമുറി ദൃശ്യങ്ങളും പിഞ്ചു കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ സ്വകാര്യ ഭാഗങ്ങൾ സൂം ചെയ്ത് ഷൂട്ടു ചെയ്ത വിഡിയോകളുമായിരുന്നു കണ്ടെത്തിയത്. ഇതിൽ ഏറെയും സ്‌ക്കൂൾ വിദ്യാർത്ഥിനികളുടേതായിരുന്നു.

തെളിവുകൾഉൾപ്പെടെ പിടിയിലായതോടെ രതീഷ് ചന്ദ്രനെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. ഇയാൾ സിപിഎം നായത്തോട് ബ്രാഞ്ച് കമ്മറ്റി അംഗമാണ്. പാർട്ടിയുടെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായ രതീഷ് നാട്ടിൽ മാന്യനായിരുന്നു.

കാഞ്ഞൂർ നാട്ടു പൊലിമനാടൻ പാട്ടു സംഘത്തിലെ കലാകാരനും നായത്തോട് സ്വദശിയുമായ പതിക്കക്കുടി രതീഷ് ചന്ദ്രൻ(40) ആണ് കഴിഞ്ഞ ദിലൃവസം പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുചക്രവാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു രതീഷ് ചന്ദ്രൻ.

സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിക്കുകയും ഇതേസമയം മൊബൈൽ ഫോൺ ക്യാമറ ഓണാക്കി വച്ച് ദൃശ്യം പകർത്തുകയുമായിരുന്നു രതീഷ് ചന്ദ്രൻ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം സൈക്കിൾ ടയറിന്റെ പഞ്ചർ ഒട്ടിക്കാനെത്തിയ പെൺകുട്ടിയെ കൊണ്ടു തുടർച്ചയായി കാറ്റ് അടിപ്പിച്ചു. ഓരോ തവണയും കാറ്റ് നിറച്ചശേഷം അത് അഴിച്ചുവിട്ട് വീണ്ടും കാറ്റടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം സംശയം തോന്നി താഴെ കിടന്ന മൊബൈൽ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് ഇക്കാര്യം വ്യക്തമായത്.

ഫോൺ തട്ടിയെടുത്ത പെൺകുട്ടിയെ രതീഷ് കാലിൽ പിടിച്ചുവീഴ്‌ത്തി, അത് പിടിച്ചുവാങ്ങാൻ രതീഷ് ചന്ദ്രൻ ശ്രമിച്ചു. എന്നാൽ മൽപ്പിടുത്തത്തിനൊടുവിൽ ഫോൺ പെൺകുട്ടി പിടിച്ചുവാങ്ങുകയായിരുന്നു. എന്നാൽ രതീഷ് ചന്ദ്രൻ പിന്നാലെ എത്തിയതോടെ പെൺകുട്ടി ഇയാളെ ചവിട്ടിവീഴ്‌ത്തി. ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നതിനാൽ മതിൽ ചാടിക്കടന്ന് ഫോൺ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു.

ഫോൺ പരിശോധിച്ചതോടെ നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി കണ്ടെത്തി. തുടർന്ന് ഫോൺ പൊലീസിൽ ഏൽപ്പിക്കുകയും പരാതി നൽകുകയുമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP