Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; നയാഗ്രാ വെള്ളച്ചാട്ടത്തിൽ കാണാതായ കൊല്ലം സ്വദേശിക്കായി തെരച്ചിൽ തുടരുന്നു

സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; നയാഗ്രാ വെള്ളച്ചാട്ടത്തിൽ കാണാതായ കൊല്ലം സ്വദേശിക്കായി തെരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

ഹപാഠിയായ വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നയാഗ്രാ വെള്ളച്ചാട്ടത്തിൽ കാണാതായ കൊല്ലം സ്വദേശിയായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. കാനഡ കോൺസ്റ്റഗോ സർവകലാശാല എൻജിനീയറിങ് എം.എസ് വിദ്യാർത്ഥി കൊല്ലം ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ അഡ്വ. കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണയ്ക്കാണ് തിരച്ചിൽ തുടരുന്നത്.

ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. കോൺസ്റ്റഗോ സർവകലാശാലയുടെ ഗുലേബ് കാമ്പസ് വിദ്യാർത്ഥിയാണ് അനന്തു. പാർട്ട് ടൈം ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് നയാഗ്ര താഴ്‌വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അനന്തുവും ഒഴുക്കിൽപ്പെടുകയായിരുന്നു.സഹപാഠിയായ തമിഴ്‌നാട് സ്വദേശിനിയെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നയാഗ്ര പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടരുകയാണ്.എം.ടെക് കഴിഞ്ഞ അനന്തു കഴിഞ്ഞ ഏപ്രിലിലാണ് കൊൺസ്റ്റഗോ യൂണിവേഴ്‌സിറ്റിയിൽ 18 മാസം ദൈർഘ്യമുള്ള എം.എസ് കോഴ്‌സിന് ചേർന്നത്. ഒരു മാസത്തെ ഓൺലൈൻ ക്ലാസിനുശേഷം കഴിഞ്ഞ മേയിലാണ് കാനഡയിലേക്ക് പോയത്. പിതാവ് കോട്ടാത്തല ഷാജി കൊല്ലം ബാറിലെ അഭിഭാഷകനാണ്.നൈനയാണ് അമ്മ. നാലാം വർഷ എൽ.എൽ.ബി വിദ്യാർത്ഥി അശ്വിൻ ഷാജി സഹോദരനാണ്.

കാനഡ മലയാളി സമാജം, വെൾപൂൾ മലയാളി സമാജം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അധികൃതരുമായി ബന്ധപ്പെട്ട് തെരച്ചിൽ ഊർജിതമാക്കി. ആഴം കൂടിയ പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്‌കരമാണ്. എൻ.ആർ.പി.എസ് മറൈൻ യൂനിറ്റ്, യുനൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ്, കാനേഡിയൻ കോസ്റ്റ് ഗാർഡ്, നയാഗ്ര ജെറ്റ് ബോട്ടസ് എന്നിവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തെരച്ചിൽ തുടരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP