Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന്റെ വിവാഹ ചെലവ് ചുരുക്കി; രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ചു നൽകി അമേരിക്കൻ മലയാളി ദമ്പതികൾ

മകന്റെ വിവാഹ ചെലവ് ചുരുക്കി; രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ചു നൽകി അമേരിക്കൻ മലയാളി ദമ്പതികൾ

സ്വന്തം ലേഖകൻ

ന്യൂജഴ്സി: മകന്റെ വിവാഹ ചെലവ് ചുരുക്കി രണ്ടു കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി നൽകിയിരിക്കുകയാണ് പ്രവാസി മലയാളികളായ ദമ്പതികൾ. അമേരിക്കയിൽ ആഡംബര പൂർവ്വം നടക്കേണ്ട കല്ല്യാണത്തിന്റെ ചെലവ് വെട്ടിക്കുറച്ചാണ് നാട്ടിലെ രണ്ട് പാവങ്ങൾക്ക് വീട് എന്ന സ്വപ്‌നം പണിത് നൽകിയത്. കോട്ടയം സ്വദേശികളായ ദമ്പതികൾളാണ് മകന്റെ ആഡംബര വിവാഹം വേണ്ടെന്ന് വെച്ച് നന്മ മരമായി മാറിയത്.

കോട്ടയം ഞീഴൂർ സ്വദേശികളും അമേരിക്കയിലെ ന്യൂജഴ്സിയിൽ താമസിക്കുന്നവരുമായ മലയിൽ (പുളിക്കോലിൽ) തോമസ്എൽസി ദമ്പതികളാണ് മകന്റെ വിവാഹ ചെലവ് ചുരുക്കി രണ്ടു കുടുംബങ്ങൾക്കു സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്. മകൻ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ചാണ് നാട്ടിൽ രണ്ടു കുടുംബങ്ങൾക്ക് ഇവർ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്. ഒരു വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാമത്തെ വീടിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കുടുംബാംഗങ്ങളുടെ മുഴുവൻ പിന്തുണയൊന്നുകൊണ്ടു മാത്രമാണ് തനിക്ക് ഇത്തരമൊരു സ്‌നേഹനഭവനം ഒരുക്കാൻ സാധിച്ചതെന്നു തോമസ് പറഞ്ഞു. ന്യൂജഴ്സിയിലെ സ്റ്റീവ്‌സ് ഓട്ടോ റിപ്പയർ സ്ഥാപനത്തിന്റെ ഉടമയാണ് തോമസ് സ്റ്റെനി,സ്റ്റീവ്,സ്റ്റെഫി എന്നിവരാണ് മക്കൾ, മരുമക്കൾ: സിജോ ,റ്റീന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP