Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരിച്ചടി; വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ ബ്രിട്ടൻ നിരസിച്ചു

മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരിച്ചടി; വിസാ  കാലാവധി  നീട്ടാനുള്ള  അപേക്ഷ  ബ്രിട്ടൻ  നിരസിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ ബ്രിട്ടൻ നിരസിച്ചതായി റിപ്പോർട്ട്. രണ്ട് അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട എഴുപത്തൊന്നുകാരനായ നവാസ് ഷെരീഫിനെ ലാഹോർ ഹൈക്കോടതി ചികിത്സയ്ക്കായി നാലാഴ്ചത്തേക്ക് വിദേശത്ത് പോകാൻ അനുവദിച്ചിരുന്നു.

 ഇതിനെത്തുടർന്ന് 2019 നവംബറിൽ ലണ്ടനിലേക്ക് പോയ അദ്ദേഹം അന്നുമുതൽ ലണ്ടനിൽ തന്നെയാണ് താമസിക്കുന്നത്. അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.തീരുമാനത്തിനെതിരെ ഇമിഗ്രേഷൻ ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്ന് പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് വിഭാഗം (പിഎംഎൽ-എൻ) വക്താവ് അറിയിച്ചു. വിസാ കാലാവധി നീട്ടിയില്ലെങ്കിൽ ഷെരീഫിന് ആറുമാസത്തിൽ കൂടുതൽ ബ്രിട്ടനിൽ തുടരാൻ കഴിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP