Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റിബോഡി കോക്ടെയിൽ ചികിൽസ കോവിഡ് മാർഗ്ഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ; ഹൈ റിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിത്സ സ്വീകരിക്കാം; സർക്കാർ തീരുമാനം ട്രംപ് കോക്ക്‌ടെയിൽ കേരളത്തിൽ സ്‌റ്റോക്ക് ഉണ്ടായിട്ടും കൊടുക്കുന്നില്ലെന്ന മറുനാടൻ വാർത്തക്ക് പിന്നാലെ

ആന്റിബോഡി കോക്ടെയിൽ ചികിൽസ കോവിഡ് മാർഗ്ഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ; ഹൈ റിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിത്സ സ്വീകരിക്കാം; സർക്കാർ തീരുമാനം ട്രംപ് കോക്ക്‌ടെയിൽ കേരളത്തിൽ സ്‌റ്റോക്ക് ഉണ്ടായിട്ടും കൊടുക്കുന്നില്ലെന്ന മറുനാടൻ വാർത്തക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗികളിൽ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉള്ളവർക്ക് ഇനി ആന്റിബോഡി ചികിത്സ ലഭിക്കും. ഇതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കം കോവിഡ് ബാധിച്ചപ്പോൾ സ്വീകരിച്ച മരുന്നിന്റെ സ്‌റ്റോക്ക് കേരളത്തിൽ ഉണ്ടായിരുന്നിട്ടും അത് കോവിഡ് രോഗികൾക്ക് കൊടുക്കുന്നില്ല വാർത്ത മറുനാടൻ മലയാളി റിപ്പോർ്ട്ടു ചെയ്തിരുന്നു. ആന്റി ബോഡി ചികിത്സ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു പ്രശ്‌നം. ഈ പ്രശ്‌നത്തിനാണ് സർക്കാർ ഇപ്പോൾ പരിഹാരം കാണുന്നത്.

ഹൈ റിസ്‌ക് കാറ്റഗറി രോഗികൾക്കാണ് ഇനി ഈ ചികിത്സ സ്വീകരിക്കാവുന്നത്. പുതിയ ഉത്തരവ് പ്രകാരം ഉത്തരവ് പ്രകാരം കോവിഡ് സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിൽ തന്നെ ആന്റിബോഡി ഇൻജക്ഷൻ സ്വീകരിക്കണം. ഓഗസ്റ്റ് 5ന് പുറത്തിറക്കിയ പുതിയ മാർഗ്ഗ രേഖയിൽ ആണ് സർക്കാർ ഇതു വ്യക്തമാക്കുന്നത്. ഇന്ത്യയിൽ അത് പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഈ ചികിത്സ രീതി വലിയ ആശ്വാസമാകും.

ആശുപത്രിവാസവും മരണ നിരക്കും കുറക്കാൻ സഹായിക്കുന്ന ചികിത്സ രീതിയാണ് ഇത്. കാസിരിവിമാബ്- ഇംഡെവിമാബ് എന്നീ മരുന്നുകൾ ചേർത്തുള്ള ഇഞ്ചക്ഷനാണ് ഈ ചികിത്സ. രോഗലക്ഷണങ്ങൾ ഉള്ള രോഗികളിലും ലക്ഷണങ്ങൾ കാര്യമായി ഇല്ലാത്തവരിലും ഇത് ഒരു പോലെ ഉപയോഗിക്കാം. ഡെൽറ്റ വകഭേദങ്ങൾക്കെിരെ ആന്റിബോഡി ചികിത്സ ഫലപ്രദമാണ്. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഈ മരുന്ന് ലഭ്യമാണ്. സ്വകാര്യ ആശുപത്രികളും കോക്ക്‌ടെയിൽ തെറാപ്പി വ്യാപകമായി ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഇത് ഉപയോഗിച്ചതിനു ശേഷം ട്രംപ് കോക്ക്‌ടെയിൽ എന്നും ഈ മരുന്ന് അറിയപ്പെടുന്നു.

അറുപത് വയസിന് മുകളിൽ പ്രായമുള്ള ഹൈ റിസ്‌ക് വിഭാഗക്കാർക്കാണ് ഇത് പ്രധാനമായും നൽകുന്നത്. അതേസമയം 12 വയസിന് മുകളിലും 40 കിലോക്ക് മുകളിൽ ഭാരമുള്ളവരിലും ഇത് നൽകാവുന്നതാണ്. കേരളത്തിൽ രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളിൽ ബഹുഭൂരിപക്ഷവും അറുപത് വയസിന് മുകളിലുള്ള ആളുകളിലാണ് സംഭവിച്ചിരിക്കുന്നത്. അതിൽ തന്നെ പ്രമേഹം, ആസ്തമ, ഹൈപ്പർടെൻഷൻ, ഹൃദയ-വൃക്ക സംബന്ധമായ അസുഖമുള്ളവർ എന്നിവരിൽ ആണ് മരണനിരക്ക് കൂടുതൽ. ഇത്തരം വിഭാഗങ്ങളിൽ കോവിഡ് തിരിച്ചറിഞ്ഞ ഉടനെ ആന്റിബോഡി ചികിത്സ നടത്തുന്നത് ഫലപ്രദമാണ്. ഒബീസിറ്റി അഥവാ അമിതവണ്ണം മറ്റൊരു പ്രധാന വില്ലനാണ്. ഇത്തരക്കാർക്കും ആന്റിബോഡി ചികിത്സ ഗുണം ചെയ്യും.

ഇന്ത്യയിൽ ഇപ്പോൾ കാണപ്പെടുന്ന കോവിഡ് വകഭേദങ്ങളായ B.1.617, B.1.618 എന്നിവക്കെതിരെ ആന്റിബോഡി കോക്ക്‌ടെയിൽ ചികിത്സ ഫലപ്രദമെന്ന് പഠനങ്ങൾ പറയുന്നു. പുതിയ മ്യൂട്ടേഷനായ K417N ലും ഇത് ഗുണം ചെയ്യുമെന്നും നോൺ ക്ലിനിക്കൽ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തിന്റെ നിലവിലെ വേരിയന്റുകൾക്കെതിരെ മോണോക്ലോണൽ കോക്ക്‌ടെയിൽ തെറാപ്പി വളറെ ഫലപ്രദമാണന്ന് ഇന്ത്യയിലെ ഉപയോഗശേഷമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. സാർസ് കോവ്-2 (SARS COV-2) വൈറസിനെ നിർവീര്യമാക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ മരുന്നുകളാണ് ഇവ. ഇന്ത്യയിലെ ഉപയോഗത്തിന് CDSCO (Central Drugs Standard Control Organisation) അംഗീകാരം നൽകിയിട്ടുണ്ട്.

നിലവിൽ ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതിയോടെ രാജ്യത്ത് നിരവധി രോഗികളിൽ ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിന് രണ്ടായിരത്തി ഇരുന്നൂറോളം വയൽ മരുന്ന് കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ ചികിത്സാ ഇൻഷുറൻസ് പരിധിയിലും വരും. വിദേശത്തെ കോവിഡ് ചികിത്സയിൽ പ്രസിദ്ധമായ മരുന്നാണ് ഇത്. കോവിഡ് ബാധിതനായപ്പോൾ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നൽകിയ മരുന്ന്. 60,000 രൂപയാണ് ഇഞ്ചക്ഷന്റെ വില. സാധാരണ കോവിഡ് രോഗികൾക്ക് ഇത് നൽകേണ്ടതില്ല. എന്നാൽ ഗുരുതരമായ ധാരാളം അസുഖമുള്ളവർക്ക് ഈ ചികിൽസയിലൂടെ ജീവൻ രക്ഷിക്കാൻ കഴിയും. ഈ ഇഞ്ചക്ഷൻ എടുത്താൽ അതിവേഗം തന്നെ കോവിഡ് വൈറസ് രോഗിയിൽ നിന്നും മറയും.

കോവിഡ് സഹായം എന്ന നിലയിൽ ജർമ്മനി 20000 വയൽ മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽ എന്ന മരുന്ന് ഇന്ത്യക്ക് നൽകി. കേന്ദ്ര സർക്കാർ ഇത് വിവിധ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകി. കേളത്തിന് കിട്ടിയത് 2355 വയൽ മരുന്നാണ്. ഇത് 4710 രോഗികൾക്ക് ചികിത്സക്കായി ഉപയോഗിക്കാം. ഒരു വയലിൽ രണ്ട് രോഗികൾക്കുള്ള മരുന്നാണ് ഉള്ളത്. രണ്ട് വ്യത്യസ്ത മരുന്നുകൾ കുത്തിവെപ്പിന് തൊട്ടുമുമ്പ് മിക്സ് ചെയ്താണ് ഉപോയിഗിക്കുന്നത്.

അതിനാലാണ് കോക്ടെയിൽ മരുന്ന് എന്നു പറയുന്നത്. കോവിഡ് ബാധിച്ച് ആദ്യ ആഴ്‌ച്ച തന്നെ ഇത് ഉപയോഗിക്കണം. ഇന്ത്യയിൽ ആകമാനം പതിനായിരത്തോളം രോഗികൾക്കാണ് ഇതുവരെ മരുന്ന് നൽകിയത്. കേരളത്തിൽ 800 പേർക്ക് ഇതുവരെ മരുന്ന് നൽകിയിട്ടുണ്ട്. 3800 അധികം രോഗികൾക്ക് ഉപയോഗിക്കാനുള്ള മരുന്ന് കേരളത്തിന്റെ കൈയിലുണ്ട്. എന്നാൽ ഭൂരിഭാഗവും ഇപ്പോഴും ഫ്രീസറിലാണയിരുന്നു. ഈ മരുന്നിന്റെ എക്സപയറി ഡേറ്റ് ഈ സെപ്റ്റംബറിൽ കഴിയും. ഒരു രോഗിക്കുള്ള ഇഞ്ചക്ഷന്റെ സ്വകാര്യ ആശുപത്രിയിലെ വില 60000 രൂപയാണ്. അതായത് ഒരു വയലിന് 120,000 ആണ് വില. നിലവിൽ കേരളത്തിൽ സ്റ്റോക്കുള്ള മരുന്നിന്റെ മൂല്യം 23 കോടി രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP