Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത എസ്പോർട്ട്സ് ലീഗ്; ഇ എസ് പി എൽ സ്ട്രീമിങ് അവകാശം നേടി മലയാളത്തിലെ ഒടിടി പ്ലാറ്റ്‌ഫോമായ കൂടെ

ഇന്ത്യയിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത എസ്പോർട്ട്സ് ലീഗ്; ഇ എസ് പി എൽ സ്ട്രീമിങ് അവകാശം നേടി മലയാളത്തിലെ ഒടിടി പ്ലാറ്റ്‌ഫോമായ കൂടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളത്തിലെ ഒടിടി പ്ലാറ്റ്‌ഫോമായ കൂടെ ഇന്ത്യ ടുഡേ എസ്പോർട്സ് പ്രീമിയർ ലീഗിന്റെ സ്ട്രീമിങ് അവകാശം നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ് ഇവന്റുകളിലൊന്നാണ് എസ്പോർട്സ്. ഇതിന്റെ എക്സ്‌ക്ലൂസീവ് സ്ട്രീമിങ് അവകാശമാണ് കൂടെ നേടിയെടുത്തത്. ഇന്ത്യയിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത എസ്പോർട്ട്സ് ലീഗാണ് ഇഎസ്‌പിഎൽ.

25,00,000 രൂപയുടെ പ്രൈസ് പൂളും 700-ലധികം ഓൺലൈൻ മത്സരങ്ങളും ഉൾക്കൊള്ളുന്ന ഒരു മൾട്ടി-സിറ്റി ഫ്രീ ഫയർ ടൂർണമെന്റാണ് എസ്‌പോർട്സ് പ്രീമിയർ ലീഗ് 2021. സ്പോർട്സ് പ്രൊഫഷണലുകളും ഗെയിമർമാരും പരസ്പരം മത്സരിക്കുന്ന രാജ്യത്തെ വളരുന്ന എസ്‌പോർട്ടുകളുടെ നിരയിലേയ്ക്കാണ് ഇതു വളരുന്നത്.

ഫ്രീ ഫയർ ടൂർണമെന്റിന്റെ ആദ്യ രാജ്യവ്യാപക ഇ -സ്പോർട്സ് ടൂർണമെന്റാണ് ഇഎസ്‌പിഎൽ. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഇ-സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന ടൂർണമെന്റ് മൂന്നു മാസം നീണ്ടു നിൽക്കും. ഈ സമയത്ത്, 300 മണിക്കൂറിലധികം ഗെയിമിങ് കണ്ടന്റുകളുള്ള 700 -ലധികം ഓൺലൈൻ മത്സരങ്ങൾ ESPL ൽ അരങ്ങേറും. രാജ്യത്തെ എട്ട് നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകളാണ് പരസ്പരം മത്സരിക്കുക. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാൻ, ബാംഗ്ലൂർ എന്നിവയാണ് ടീമുകളിൽ ഉൾപ്പെടുന്നത്.

താൽപ്പര്യമുള്ള കളിക്കാർക്കും ആരാധകർക്കും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി എന്നിവയുൾപ്പെടെ ആറ് ഭാഷകളിലുള്ള മത്സരങ്ങളുടെ തത്സമയ സ്ട്രീമുകൾ കാണാൻ കഴിയും. ഇന്ത്യ ടുഡേ, ആജ്തക്, ഇന്ത്യ ടുഡേ ഗെയിമിംഗിന്റെ യൂട്യൂബ്, ഫേസ്‌ബുക്ക് ചാനലുകളിൽ തത്സമയ സ്ട്രീം പ്രക്ഷേപണങ്ങൾ ലഭ്യമാകും. 25 ടീമുകളുടെ മൊത്തം സമ്മാനത്തുകയ്ക്കായി 8 ടീമുകൾ പരസ്പരം മത്സരിക്കും.

''ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ എത്തുന്നവർക്ക് സംവേദനം നല്ല രീതിയിൽ സാദ്ധ്യമാവുന്ന കമ്യൂണിറ്റി രൂപപ്പെടുത്താനാണ് ശ്രമിച്ചത് . എസ്പോർട്സ് അധിഷ്ഠിത ഗെയ്മുകളിൽ അതുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇഎസ്‌പിഎൽ അത്തരത്തിലുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ആദ്യ പ്രധാന പടിയാണ്'' കൂടെ പ്ളാറ്റ് ഫോമിന്റെ സ്ഥാപകനും സ്റ്റുഡിയോ മോജോയുടെ സിഇഒയുമായ രാധാകൃഷ്ണൻ രാമചന്ദ്രൻ പറഞ്ഞു.

ബോളിവുഡ് താരം ടൈഗർ ഷ്രോഫാണ് ഇഎസ്‌പിഎൽ ബ്രാൻഡ് അംബാസഡർ . എസ്പോർട്സ് പ്രീമിയർ ലീഗുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ' ഇന്ത്യയിലെ എസ്‌പോർട്‌സിൽ വളർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയാനുള്ള മികച്ച അവസരമാണ് ഇത് തുറക്കുന്നത്. എസ്‌പോർട്‌സിലെ ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത മോഡൽ എന്ന നിലയിൽ, ആഗോള ഭൂപടത്തിൽ ഇന്ത്യയെ ഒന്നാമതെത്തിക്കാൻ ESPL തീർച്ചയായും സഹായിക്കും. എസ്പോർട്സ് ആരാധകരും ഗെയിമർമാരും വിനോദത്തിന്റെയും കായികത്തിന്റെയും ഭാവി രൂപപ്പെടുത്തുമെന്നാണ് പ്രതീക്ഷ.' ടൈഗർ പറഞ്ഞു.

ഇഎസ്‌പിഎൽ ഡയറക്ടർ വിശ്വലോക നാഥും ഈ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു: ' രാജ്യത്തെ എല്ലാ ഗെയിമർമാരിലേക്കും എത്തിക്കുക എന്നതാണ് ഇഎസ്‌പിഎല്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ടൈഗർ ഷ്രോഫുമായി ചേർന്ന് ഇന്ത്യയിലെ ഗെയിം പ്രേമികളുമായി നല്ല ബന്ധം പുലർത്തുകയും വിദഗ്ധരായ ഗെയിമിങ് കമ്മ്യൂണിറ്റിയെ വളർത്തിയെടുക്കുക എന്നതുമാണ് ഉദ്ദേശ്യം. എസ്പോർട്സിനെ അടുത്ത തലത്തിലേക്ക് എത്തിക്കാൻ ഈ സംരംഭം കൂടുതൽ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP