Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകത്തിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് ആർടിപിസിആറോ രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കാണിക്കണം

കർണാടകത്തിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധം;  തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് ആർടിപിസിആറോ രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കാണിക്കണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ട്രെയിനിൽ കർണ്ണാടകയിലേക്കും, തമിഴ് നാട്ടിലേക്കും പോകുന്ന യാത്രക്കാർ, അന്തർ സംസ്ഥാന യാത്രക്കാർക്കായി കർണ്ണാടക, തമിഴ്‌നാട് ഗവണ്മെന്റ്‌റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ പാലിക്കേണ്ടതാണ്.

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ-വിഇ ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ കാണിക്കേണ്ടതാണ്. കോവിഡ്19 രണ്ട് ഡോസ് വാക്‌സിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിലും ആർടിപിസിആർ-വിഇ ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ഒരു ഐസിഎംആർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിച്ച ആർടിപിസിആർ-വിഇ ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽ കാണിക്കേണ്ടതാണ്. അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് 19 വാക്‌സിനേഷൻ സ്വീകരിച്ചതിന്റെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP