Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ പതറുന്നു; രണ്ടാം സെഷനിൽ തുടരെ മൂന്നുവിക്കറ്റുകൾ നഷ്ടം; പൂജാരയും കോലിയും പുറത്ത്; രാഹുലിന് അർധസെഞ്ച്വറി

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ പതറുന്നു; രണ്ടാം സെഷനിൽ തുടരെ മൂന്നുവിക്കറ്റുകൾ നഷ്ടം; പൂജാരയും കോലിയും പുറത്ത്; രാഹുലിന് അർധസെഞ്ച്വറി

സ്പോർട്സ് ഡെസ്ക്

ട്രെന്റ്ബ്രിജ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ പതറുന്നു.രണ്ടാം സെഷനിൽ ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തിട്ടുണ്ട്.52 റൺസുമായി കെ എൽ രാഹുലും റൺസൊന്നുമെടുക്കാതെ വിക്കറ്റ് കീപ്പർ റിഷഭ് പന്തുമാണ് ക്രീസിൽ.

വിക്കറ്റ് നഷ്ടപ്പെടാതെ 97 റൺസ് എന്ന നിലയിലേക്ക് എത്തിയ ശേഷമായിരുന്നു ബാറ്റിങ്ങ് തകർച്ച.സ്‌കോർ 97 ൽ എത്തിയപ്പോൾ 36 റൺസെടുത്ത രോഹിത് ശർമ്മ പുറത്തായി.ഓലി റോബിൻസിന്റ പന്തു പുൾ ചെയ്യാനുള്ള ശ്രമത്തിനിടെ സാം കറനു ക്യാച്ച് നൽകിയാണു രോഹിത് പുറത്തായത്. 107 പന്തിൽ 6 ഫോറുകൾ അടങ്ങുന്നതാണു രോഹിതിന്റെ ഇന്നിങ്‌സ്. ഈ വിക്കറ്റ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ നിരാശയായത്.

എന്നാൽ രണ്ടാം സെഷനിൽ അടുത്തടുത്ത പന്തുകളിൽ പുജാര (16 പന്തിൽ 4), ക്യാപ്റ്റൻ വിരാട് കോലി (0) എന്നിവരെ മടക്കിയ ജയിംസ് ആൻഡേഴ്‌സൻ ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെ എത്തിച്ചു. പിന്നലെയെത്തിയ അജിൻക്യാ രഹാനെയേ(5) ബെയർ‌സ്റ്റോ റണ്ണൗട്ടാക്കുകയായിരുന്നു.

വിക്കറ്റു പോകാതെ 21 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് സന്ദർശകരുടെ പേസ് അക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പതറുകയായിരുന്നു.ഒന്നാം ഇന്നിങ്‌സിൽ 183 റൺസിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിൽക്കാനായത് അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന് മാത്രം. 108 പന്തുകൾ നേരിട്ട റൂട്ട് 11 ഫോറുകളോടെ 64 റൺസെടുത്തു. 20.4 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകർത്തത്. മുഹമ്മദ് ഷമി 17 ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP