Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുന്നാളിന് ഭർതൃഗൃഹത്തിലേക്ക് പോയ യുവതിയുടെ രണ്ടര വയസുള്ള മകളെ ഭർതൃസഹോദരൻ പീഡിപ്പിച്ചു; കേസെടുത്ത് ചന്തേര പൊലീസ്

പെരുന്നാളിന് ഭർതൃഗൃഹത്തിലേക്ക് പോയ യുവതിയുടെ രണ്ടര വയസുള്ള മകളെ ഭർതൃസഹോദരൻ പീഡിപ്പിച്ചു; കേസെടുത്ത് ചന്തേര പൊലീസ്

ബുർഹാൻ തളങ്കര

ചന്തേര: പെരുന്നാളിന് ഭർതൃഗൃഹത്തിലേക്ക് പോയ യുവതിയുടെ രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച ഭർതൃസഹോദരനെതിരെ പോക്‌സോ നിയമപ്രകാരം ചന്തേര പൊലീസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ ഭർതൃഗൃഹത്തിൽ വച്ചാണ് സംഭവം. യുവതി കുട്ടിയുമായി നാട്ടിലെത്തിയപ്പോഴാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത്.

ഇതിനെ തുടർന്നാണ് പീഡനം നടന്നതായി മനസിലാക്കിയത്. തുടർന്ന് ചന്തേര പൊലീസിൽ പരാതി നൽകി. മൊഴിയെടുത്ത പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയിൽ വച്ചായിരുന്നതിനാൽ ചന്തേര പൊലീസ് കേസ് വളാഞ്ചേരി പൊലീസിന് കൈമാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP