Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർക്കിടക വാവ് ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങ്; ലോക്ക്ഡൗൺ ഇളവ് വേണമെന്ന് പി സി ജോർജ്

കർക്കിടക വാവ് ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങ്; ലോക്ക്ഡൗൺ ഇളവ് വേണമെന്ന് പി സി ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കർക്കിടക വാവ് ദിവസമായ ഓഗസ്റ്റ് എട്ടിന് ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്. ഹൈന്ദവ സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ചടങ്ങുകളിലൊന്നായ കർക്കിടക വാവ് ദിവസം തിരക്കില്ലാതെ ബലി തർപ്പണം നടത്തുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പി സി ജോർജ് കൂട്ടിച്ചേർത്തു.

അപ്രായോഗികമായ ലോക്ക്ഡൗൺ നിബന്ധനകളിൽ നിലവിൽ വരുത്തിയിട്ടുള്ള ഇളവുകൾ ഗുണകരമാണ്. എന്നാൽ ലോക്ക്ഡൗൺ കാലത്ത് വ്യാപാര സമൂഹത്തിനും, തൊഴിലാളികൾക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

കോവിഡ് ഇളവുകൾ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയതിന് പിന്നാലെ, വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്‌ച്ച മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം സ്വതന്ത്ര്യ ദിനവും അവിട്ടം ദിനവുമായ ഞായറാഴ്‌ച്ചത്തെ നിയന്ത്രണം മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കർക്കിടക വാവ് ദിവസം ലോക്ക്ഡൗൺ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി പി സി ജോർജ് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP