Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്ര ജീവനക്കാരുടെ പുനർവിന്യാസം നിർത്തിവയ്ക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ; ഇത് ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

ക്ഷേത്ര ജീവനക്കാരുടെ പുനർവിന്യാസം നിർത്തിവയ്ക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ; ഇത് ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ പുനർവിന്യാസ നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ധർണ്ണ നടത്തി.

ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്സായ ക്ഷേത്ര ജീവനക്കാരെ പുനർവിന്യസിക്കുകയും ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന ഉന്നത ഉദ്യോഗസ്ഥ ,മരാമത്ത് വിഭാഗങ്ങളെ പുനർവിന്യസിക്കാത്തതും നീതികേടാണ്. മരാമത്തു വിഭാഗത്തിലും ഉദ്യോഗസ്ഥ വിഭാഗത്തിലും പുനർവിന്യാസം പൂർണ്ണമായും നടപ്പിലാക്കിയതിനു ശേഷമെ ജീവനക്കാരുടെ പുനർവിന്യാസം നടപ്പിലാക്കാവു എന്നും യൂണിയൻ ആവശ്യപ്പെട്ടു.

ധർണ്ണ ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജയകുമാർ, സംസ്ഥാന സമിതി അംഗം എൻ.ഗോവിന്ദൻ നമ്പൂതിരി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രേംജിത്ത് ശർമ്മ, പുനലൂർ സുരേഷ്, പ്രശാന്തൻ പിള്ള, സജീവ് കൊല്ലം, കൊട്ടാരക്കര ശശികുമാർ , ബി.തുളസീധരൻ പിള്ള, ഗോപകുമാരനുണ്ണി എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP