Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചേട്ടനും അച്ഛൻ പെങ്ങളുടെ മകളുമായി നടക്കാൻ ടെറസിലെത്തി; ടൈൽ പതിപ്പിച്ച കോൺക്രീറ്റ് ബെഞ്ചിലെ കൈകുത്തിയുള്ള വ്യായാമത്തിനിടെ വഴുതി വീണു; പ്ലസ് ടുവിന് 96 ശതമാനം മാർക്ക് വാങ്ങിയ മിടുമിടുക്കി ആഗ്രഹിച്ചത് ഡോക്ടറാകാൻ; ഐറിൻ റോയിയുടേത് കൈ വഴുതൽ ദുരന്തം

ചേട്ടനും അച്ഛൻ പെങ്ങളുടെ മകളുമായി നടക്കാൻ ടെറസിലെത്തി; ടൈൽ പതിപ്പിച്ച കോൺക്രീറ്റ് ബെഞ്ചിലെ കൈകുത്തിയുള്ള വ്യായാമത്തിനിടെ വഴുതി വീണു; പ്ലസ് ടുവിന് 96 ശതമാനം മാർക്ക് വാങ്ങിയ മിടുമിടുക്കി ആഗ്രഹിച്ചത് ഡോക്ടറാകാൻ; ഐറിൻ റോയിയുടേത് കൈ വഴുതൽ ദുരന്തം

ആർ പീയൂഷ്

കൊച്ചി: രാവിലെ പതിവ് പോലെ വ്യായാമം ചെയ്യുകായയിരുന്നു ഐറിൻ റോയ്. സഹോദരൻ അലനും ഉണ്ടായിരുന്നു. മഴയിൽ കുതിർന്ന ടൈലിട്ട ബഞ്ചിൽ ആയിരുന്നു വ്യായാമം. ഇതിനിടെയാണ് ഐറിൻ കാൽ വഴതി വീണത്. ഈ വീഴ്ചയിൽ പതിനെട്ടുകാരി മരിച്ചു. ഈ വാർത്ത ഫ്‌ളാറ്റിലുണ്ടായിരുന്ന അമ്മ ബർണസി ഞെട്ടലോടെയാണ് കേട്ടത്. പിതാവ് സൗദിയിലാണ്. മകളുടെ ദുരന്തം അറിഞ്ഞ് റോയി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

എറണാകുളം ചിറ്റൂർ റോഡിലെ ഫ്ളാറ്റിൽ താമസിക്കുന്ന പ്ലസ് ടൂ പൂർത്തിയാക്കിയ ഐറിനാണ് അപകടത്തിൽ മരിച്ചത്. സഹോദരന് ഒപ്പം ഫ്ളാറ്റിന് മുകളിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടെറസിൽ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. എല്ലാ ദിവസം രാവിലെ പതിവുള്ളതായിരുന്നു ഈ വ്യായാമം.

ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റിലെ താമസക്കാരായിരുന്നു ഈ കുടുംബം. തൃശൂർ നിർമലമാതാ സ്‌ക്കൂളിൽ നിന്നും പ്ലസ് ടുവിൽ ഉന്നത വിജയമാണ് ഐറിൻ നേടിയത്. 96 ശതമാനം മാർക്കുണ്ടായിരുന്നു. ഡോക്ടറാവുകയായിരുന്നു സ്വപ്നം. മകളുടെ മനസ്സ് തിരിച്ചറിഞ്ഞാണ് ചാലക്കുടിയിലെ സ്വന്തം വീട്ടിൽ നിന്ന് എറണാകുളത്തേക്ക് കുടുംബം വാടക വീടെടുത്ത് മാറിയത്. ഓൺലൈനിൽ എൻട്രൻസ് പഠനത്തിലായിരുന്നു കുട്ടി.

പെൺകുട്ടിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 8:45 മണിയോടെ 10 നിലകളുള്ള ഫ്‌ളാറ്റിന്റെ ടെറസിൽ സഹോദരൻ 21 വയസുള്ള അലനോടും അതേ ഫ്‌ളാറ്റിലെ 9 എ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന അച്ഛന്റെ പെങ്ങളുടെ മകൾ 22 വയസുള്ള ശിൽപ്പയോടുമൊപ്പമാണ് നടക്കാൻ മുകളിലേക്് എത്തിയത്. ശിൽപ താഴേയ്ക്ക് പോയ ശേഷമാണ് അപകടമുണ്ടായത്.

ടെറസിനോട് ചേർന്ന് പണിതിട്ടുള്ള ടൈൽ പതിപ്പിച്ച കോൺക്രീറ്റ് ബെഞ്ചിനോട് ചേർന്ന അരഭിത്തിക്കു മുകളിലൂടെ താഴോട്ട് വീഴുകയായിരുന്നു ഐറിൻ. ഇവിടെ നിന്നാണ് വ്യായാമം ചെയ്തത്. കൈകുത്തിയുള്ള വ്യായമം ആയിരുന്നു ചെയ്തത്. മഴയുണ്ടാക്കിയ വഴുക്കിൽ കൈ വഴുതിയതാണ് അപകട കാരണമെന്നാണ് പ്രധാമിക നിഗമനം.

8-ാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റിൽ വീണ ശേഷം തെറിച്ച് താഴെ കാർ പാർക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു. അവിടെ വച്ചു തന്നെ മരിച്ചു. ഉടൻ ശിൽപ്പയുടെ അച്ഛൻ ജിജോയും മറ്റും ചേർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു.

സനൽകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള 3 എ ഫ്‌ളാറ്റിൽ 2021 ജനുവരി അവസാനം മുതൽ താമസിക്കുകയായിരുന്നു ഈ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP