Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുതലപ്പൊഴിയിൽ മരിച്ചത് 60 പേർ; കണക്ക് നിരത്തി മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്; ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ ചർച്ചയാക്കി വിഡി; അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണം ചർച്ചയിൽ

മുതലപ്പൊഴിയിൽ മരിച്ചത് 60 പേർ; കണക്ക് നിരത്തി മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്; ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ ചർച്ചയാക്കി വിഡി; അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണം ചർച്ചയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം; മുതലപ്പൊഴിയിൽ ഇതുവരെ മരിച്ചത് 16 പേർ മാത്രമാണെന്നും പ്രതിപക്ഷം മരണക്കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നുമുള്ള പ്രസ്താവന തെളിയിക്കാൻ മന്ത്രി സജി ചെറിയാനെ വെല്ലുവളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ആറു വർഷത്തിനിടെ 16 പേരല്ല 60 പേരാണ് മരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങൾ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. 2018-ൽ ഫിഷറീസ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ മാത്രം 18 പേർ മരിച്ചതായി പറയുന്നു. പിന്നെ എന്തിനാണ് മന്ത്രി കള്ളം പറയുന്നത്? 16 പേർ മാത്രമാണ് മരിച്ചതെന്ന് തെളിയിക്കാൻ മന്ത്രിയെ വെല്ലുവളിക്കുന്നു. വേണമെങ്കിൽ പ്രതിപക്ഷത്തിന്റെ പക്കലുള്ള ലിസ്റ്റ് നൽകാമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

പൊലീസ് തയാറാക്കിയ റിപ്പോർട്ട് പ്രകാരം 16 പേർ മരിച്ചെന്നാണ് മന്ത്രി പറയുന്നത്. പൊലീസ് റിപ്പോർട്ടല്ല, ഫിഷറീസ് വകുപ്പിൽ നിന്നും തരുന്ന വിവരങ്ങളാണ് മന്ത്രി ആദ്യം മനസിലാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

പ്രളയകാലത്ത് ആയിരക്കണക്കിന് പേരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്ന് സതീശൻ പറഞ്ഞു. അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങളെ തുടർന്ന് മുതലപ്പൊഴിയിൽ ആറു വർഷത്തിനിടെ 60 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ഈ വർഷം മാത്രം പത്തിലധികം പേർ മരിച്ചു. ഈ വിഷയം അടൂർ പ്രതകാശ് എംപി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പടുത്തിയപ്പോൾ ഒരു പ്രശ്നവും ഇല്ലെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് സംസ്ഥാന സർക്കാർ നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കും ജീവനും ജീവനോപാദികളും നഷ്ടപ്പെടുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം. വിൻസെന്റ് നൽകിയ അടിയന്ത്രിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് മുതലപ്പൊഴി അപകടപ്പൊഴിയായി മാറിയിരിക്കുകയാണ്. ഇന്നലെയും അപകടമുണ്ടാക്കി. പുലിമുട്ട് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന വസ്തുത സർക്കാരും സമ്മതിക്കുന്നുണ്ട്. വിഷയത്തെ കുറിച്ച് പഠിക്കുമെന്നാണ് പറയുന്നത്. നിരവധി പഠന റിപ്പോർട്ടുകൾ ഇപ്പോൾ തന്നെ മുന്നിലുണ്ട്. ഇനി എന്ത് പഠിക്കാനാണ്?

ഒരു വർഷമായി വിഴിഞ്ഞത്ത് ഡ്രഡ്ജിങ് നടക്കുന്നില്ല. ഇവിടെ നിരവധി പേരാണ് മരിച്ചത്. ഈ വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതിനു ശേഷമാണ് അദാനി ഗ്രൂപ്പ് മണ്ണ് മാറ്റാൻ തയാറായത്. മുലപ്പൊഴിയിൽ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് പഴയ പുലിമുട്ട് പൊളിച്ചുമാറ്റിയത്. അതിനു ശേഷം അപകടങ്ങളുടെ എണ്ണം കൂടി. അദാനി എല്ലാം ചെയ്തെന്ന റിപ്പോർട്ട് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നൽകിയ ശേഷവും അവിടെ നിരവധി പേർ മരിച്ചു. മരിച്ചവരിൽ പലരുടെയും ശവശരീരങ്ങൾ പോലും ലഭിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളികൾക്ക് 24 മണിക്കൂറും മത്സ്യബന്ധനത്തിന് പോകാൻ സാധിക്കുന്ന രീതിയിൽ സേഫ് കൊറിഡോർ സ്ഥാപിക്കാൻ സർക്കാർ തയാറാകണം. പുലിമുട്ടുകൾക്ക് ഇടയിൽ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യാനും സംവിധാനം ഉണ്ടാക്കണം. അപകടത്തിൽപ്പെടുന്നവരം സഹായിക്കാൻ മറൈൻ ആംബുലൻസ് ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP