Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വതന്ത്ര മാധ്യമപ്രവർത്തകന്റെയും ഭാര്യയുടേയും ഫോൺ ഡീറ്റൈയ്ൽസ് ചോർത്തി സിപിഎം നേതാക്കൾക്ക് കൈമാറി; കാൾ ഡീറ്റൈയിൽസ് രജിസ്റ്റർ പാസ്വേർഡ് സഹിതം പബ്ലിക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു; മറുനാടനിൽ വരുന്ന വാർത്തകളുടെ ഉറവിടം കണ്ടെത്താൻ ചോർത്തൽ

സ്വതന്ത്ര മാധ്യമപ്രവർത്തകന്റെയും ഭാര്യയുടേയും ഫോൺ ഡീറ്റൈയ്ൽസ് ചോർത്തി സിപിഎം നേതാക്കൾക്ക് കൈമാറി; കാൾ ഡീറ്റൈയിൽസ് രജിസ്റ്റർ പാസ്വേർഡ് സഹിതം പബ്ലിക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു; മറുനാടനിൽ വരുന്ന വാർത്തകളുടെ ഉറവിടം കണ്ടെത്താൻ ചോർത്തൽ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: സ്വതന്ത്ര മാധ്യമ പ്രവർത്തകന്റെയും ഭാര്യയുടെ ഫോൺ ഡീറ്റെയ്ൽസ് ഏനാത്ത് എസ്എച്ചഓ സുജിത്ത് ചോർത്തി സിപിഎം ഏരിയാ നേതാക്കൾക്ക് അടക്കമുള്ളവർക്ക് കൈമാറിയെന്ന് പരാതി. ഫോണുകളുടെകാൾ ഡീറ്റൈയിൽസ് രജിസ്റ്റർ പാസ്വേർഡ് സഹിതം പബ്ലിക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അടൂരിലെ സിപിഎമ്മുമായി ബന്ധപ്പെട്ട് മറുനാടനിൽ നിരന്തരം വാർത്ത വരുന്നതിന്റെ ഉറവിടം കണ്ടെത്താൻ വേണ്ടി ഏനാത്ത് ഇൻസ്പെക്ടർ നടത്തിയ വിടുപണിയാണ് പുറത്തു വന്നിരിക്കുന്നത്. തന്നെ ഇവിടെ നിയമിക്കാൻ കാരണക്കാരനായ ഏരിയാ നേതാവിനാണ് കാൾ ഡീറ്റെയ്ൽസ് ചോർത്തി നൽകിയത്. മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച ചിലരെ നേതാക്കൾ തെരഞ്ഞു പിടിച്ച് ഭീഷണി മുഴക്കിയതോടെയാണ് സംഭവം പുറത്തു വന്നത്. ഫോൺ വിവരം ചോർത്തിയ ഇൻസ്പെക്ടർക്കെതിരേ മാധ്യമ പ്രവർത്തകനും ഭാര്യയും ഡിജിപിക്ക് പരാതി നൽകി.

മാധ്യമപ്രവർത്തകനും ഭാര്യയും വാദികളായി ഒരു കേസ് ഏനാത്ത് സ്റ്റേഷനിൽ നിലവിലുണ്ട്. ഈ കേസിൽ പ്രതി സിപിഎം ലോക്കൽ കമ്മറ്റിയംഗമാണ്. കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ഇൻസ്പെക്ടർ ശ്രമിച്ചിരുന്നു. കേസ് റഫർ ചെയ്യാൻ വേണ്ടി പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ട് വാങ്ങിയതിന്റെ പേരിൽ ഇൻസ്പെക്ടർക്കെതിരായ പരാതിയിന്മേൽ അന്വേഷണം നടന്നു വരികയാണ്. ഇതിനിടെയാണ് പരാതിക്കാരനായ മാധ്യമ പ്രവർത്തകൻ അഡ്‌മിനായ വാട്സാപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോണുകളുടെ കാൾ ഡീറ്റൈയിൽസ് രജിസ്റ്റർ പാസ്വേർഡ് സഹിതം എസ്എച്ച്ഓ പോസ്റ്റ് ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥർക്കോ പുറത്ത് ആർക്കെങ്കിലുമോ അയച്ചത് വഴി തെറ്റി വന്നതാണെന്ന്ആദ്യം കരുതി. പിന്നീട് ഗൂഢാലോചന സംശയിച്ച് മാധ്യമ പ്രവർത്തകൻ എസ്‌പിക്ക് പരാതി നൽകി. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ മാധ്യമ പ്രവർത്തകനെ ഫോണിൽ നിരന്തരം വിളിച്ച ചിലരെ വിളിച്ച് ഭീഷണി മുഴക്കിയത്. ഇതോടെയാണ് ഫോൺ കാൾ ഡീറ്റെയ്ൽസ് ചോർന്നുവെന്ന സംശയം ബലപ്പെട്ടത്. ഇതേ തുടർന്ന് മാധ്യമ പ്രവർത്തകൻ നടത്തിയ അന്വേഷണത്തിലാണ് ഫോൺ ഡീറ്റെയ്ൽസ് ചോർന്നുവെന്ന സൂചിപ്പിക്കുന്ന തെളിവുകൾ കിട്ടിയത്.

അടൂരിലെ സിപിഎം നേതാക്കളുടെ അഴിമതി നിരന്തരമായി മറുനാടനിൽ വാർത്തയാകുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിന് പിന്നിൽ സിപിഎം ജില്ലാ നേതാക്കളുടെ പങ്കുണ്ടെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടിരുന്നു. കെടിഡിസിയിൽ അടക്കം ജോലി തട്ടിപ്പ് നടത്തിയ ജയസൂര്യ പ്രകാശ് എന്ന ഡിവൈഎഫ്ഐ നേതാവിന്റെ പങ്കും ഇതിൽ പരാമർശിച്ചിരുന്നു.

പറക്കോട് സർവീസ് സഹകരണ ബാങ്ക് അഴിമതി, കടമ്പനാട് പാണ്ടിമലപ്പുറം സ്‌കൂളിൽ ഷട്ടിൽ കോർട്ട് നിർമ്മിച്ച് പണം തട്ടാനുള്ള നീക്കം, ഏനാദിമംഗലത്ത് മന്ത്രിയുടെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിനെതിരായ സമരം, സിപിഎം അടൂർ ഏരിയാ സെക്രട്ടറിയുടെ ഭാര്യയെ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആക്കാനുള്ള നീക്കം അങ്ങനെ സിപിഎമ്മിന്റെ ഏരിയാ ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിരവധി വാർത്തകളാണ് അടുത്തിടെ അടൂരിൽ നിന്ന് മറുനാടൻ പുറത്തു വിട്ടത്. ഈ വാർത്ത മറുനാടന് ചോർത്തി നൽകുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഫോൺകാൾ രജിസ്റ്റർ ചോർത്തിയതെന്ന് സംശയിക്കുന്നു.

മാധ്യമപ്രവർത്തകൻ വാദിയായി ഒരു കേസ് വരികയും ഈ അവസരം മുതലാക്കി അയാളുടെ ഫോൺ കോൾ രജിസ്റ്റർ എടുക്കുകയുമാണ് ഏനാത്ത് എസ്എച്ച്ഒ ചെയ്തത്. ഈ വിവരം അറിഞ്ഞ സിപിഎം നേതാക്കൾക്ക് ഡിറ്റെയ്ൽസ് ചോർത്തി നൽകുകയുമായിരുന്നുവെന്ന് കരുതുന്നു. കാൾ ഡിറ്റെയ്ൽസ് രജിസ്റ്റർ പാസ്വേർഡ് പബ്ലിക് ഗ്രൂപ്പിൽ ഷെയർ ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനെതിരേ മാധ്യമ പ്രവർത്തകൻ നൽകിയ പരാതി ഒതുക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

ഏരിയാ നേതാവ് സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാൽ വഴി വിട്ട പല നീക്കങ്ങളും എസ്എച്ച്ഓയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതായി നാട്ടുകാരും പറയുന്നു. ഏതായാലും ഫോൺ ചോർത്തൽ പുതിയ വിവാദമായി ആളിക്കത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP