Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ കസേരക്കായി അടി; ഏറ്റുമുട്ടിയത് സ്ഥലം മാറി വന്ന എസ്‌ഐയും നിലവിൽ ചുമതലയുള്ള എസ്‌ഐയും തമ്മിൽ; മേശ പൂട്ടി താക്കോൽ എടുത്തതിനെ ചൊല്ലിയുള്ള കയ്യാങ്കളിയിൽ ഒരാളുടെ കൈക്ക് പൊട്ടൽ

കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ കസേരക്കായി അടി; ഏറ്റുമുട്ടിയത് സ്ഥലം മാറി വന്ന എസ്‌ഐയും നിലവിൽ ചുമതലയുള്ള എസ്‌ഐയും തമ്മിൽ; മേശ പൂട്ടി താക്കോൽ എടുത്തതിനെ ചൊല്ലിയുള്ള കയ്യാങ്കളിയിൽ ഒരാളുടെ കൈക്ക് പൊട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനിൽ രണ്ട് എസ്‌ഐമാർ പരസ്യമായി ഏറ്റുമുട്ടി. ഏറ്റമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റു. ആവലാതിക്കാരും മറ്റും നോക്കി നിൽക്കെയായിരുന്നു എസ്‌ഐമാരുടെ സംഘട്ടനം.വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്. ഐ ഫാത്തിമക്കാണ് പരിക്കേറ്റത്. ഈയിടെ ഇവിടേക്ക് സ്ഥലം മാറി വന്ന വനിതാ എസ്‌ഐ.ഡെയ്‌സിയും ഫാത്തിമയും തമ്മിലായിരുന്നു തർക്കവും സംഘട്ടനവും. വനിതാ സ്റ്റേഷനിൽ എസ്‌ഐയുടെയും എസ്.എച്ച്.ഒയുടെയും ചുമതല വഹിച്ചിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടതായിരുന്നു ഡെയ്‌സി. പുനർ നിയമനമായാണ് ഡെയ്‌സി കൊട്ടാരക്കരയിൽ വീണ്ടും എത്തിയത്.

ഫാത്തിമയും ഡെയ്‌സിയും ഒരേ ബാച്ചിൽ ട്രെയിനിങ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാരസ്ഥാനത്തെ ചൊല്ലി ഇവർ തമ്മിൽ നിലനിൽക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവർ രഹസ്യം പറയുന്നുണ്ട്. വനിതാ ഇൻസ്‌പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തർക്കത്തിനു കാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ മൂക്കിനു താഴെയാണ് വനിതാ എസ്‌ഐമാർ ഏറ്റുമുട്ടിയത്. പൊലീസ് സേനക്കും സമൂഹത്തിനും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രാവിലെ മുതൽ ഇരുവരും തമ്മിൽ തർക്കങ്ങൾ തുടങ്ങിയിരുന്നുവത്രെ. ഉച്ചയ്ക്ക് ഫാത്തിമയുടെ കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്‌സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തുവെന്ന് പറയുന്നു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലെത്തിയത്. പിടിവലിയിൽ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസ തേടിയ ഇവരുടെ കൈക്ക് പൊട്ടലുണ്ട്. വനിതാ പൊലീസ് സ്റ്റേഷനിൽ ആവലാതിയുമായി എത്തിയ നിരവധി സ്ത്രീകളുടെ മുൻപിലായിരുന്നു നിയമപാലകരുടെ കയ്യാങ്കളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP