Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിയെ കോർപ്പറേറ്റ് കമ്പനിയെന്ന് വിശേഷിപ്പിച്ച് കമൽഹാസൻ; താരത്തിന്റെ പ്രതികരണം കൊങ്കുനാട് വിഷയത്തിൽ; പൊതുവിഭവങ്ങൾ സ്വകാര്യ വത്കരിക്കാനിറങ്ങിയിരിക്കുകയാണ് ബിജെപിയെന്നും കമൽഹാസൻ

ബിജെപിയെ കോർപ്പറേറ്റ് കമ്പനിയെന്ന് വിശേഷിപ്പിച്ച് കമൽഹാസൻ; താരത്തിന്റെ പ്രതികരണം കൊങ്കുനാട് വിഷയത്തിൽ; പൊതുവിഭവങ്ങൾ സ്വകാര്യ വത്കരിക്കാനിറങ്ങിയിരിക്കുകയാണ് ബിജെപിയെന്നും കമൽഹാസൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ബിജെപിയെ കോർപ്പറേറ്റ് കമ്പനിയെന്ന് വിശേഷിപ്പിച്ച് മക്കൾ നീതി മെയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ. പൊതുവിഭവങ്ങൾ സ്വകാര്യ വത്കരിക്കാനിറങ്ങിയിരിക്കുകയാണ് ബിജെപിയെന്നും കമൽഹാസൻ ആരോപിച്ചു.

കൊങ്കുനാട് സംസ്ഥാന രൂപവത്കരണ ആവശ്യം സംബന്ധച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇതൊരു രാഷ്ട്രീയ മുദ്രാവാക്യമായാണ് ഞാൻ കാണുന്നത്. ജനങ്ങളുടെ ആവശ്യമല്ല. ഒരു കോർപ്പറേറ്റ് കമ്പനിയിൽ നിന്നാണ് ഈ ആവശ്യം വരുന്നത്. മുമ്പ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉണ്ടായിരുന്നു. ഇപ്പോൾ അവർ ഒരു ഉത്തരേന്ത്യൻ കമ്പനി സൃഷ്ടിക്കുന്നു. അത്തരമൊരു നീക്കം ജനം അനുവദിക്കില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു' - കമൽ ഹാസൻ പറഞ്ഞു.

മെക്കെഡറ്റു ഡാം പ്രശ്നത്തിൽ കർണാടകയ്ക്കെതിരെ പ്രതിഷേധിക്കാനുള്ള തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ തീരുമാനത്ത അദ്ദേഹം പരിഹസിച്ചു. ഇന്ത്യയിലെ മറ്റേത് നടനേക്കാളും ഇരട്ട വേഷങ്ങൾ അവതരിപ്പിച്ചിട്ടള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇരട്ടവേഷം അഭിനയിക്കുന്നവരെ എനിക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. കേന്ദ്രത്തിന്റെ പാവകളാണ് ബിജെപി ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP