Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വത്ത് തർക്കം: യുവാവിന്റെ മുഖത്ത് അച്ചാർ ഒഴിച്ചതിന് കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണുർ:സ്വത്ത് സംബന്ധമായ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിന്റെ മുഖത്ത് അച്ചാർ ഒഴിച്ചു. കഴിഞ്ഞ ഉച്ചയ്ക്ക് രണ്ടോടെ മയ്യിൽ ചെക്കികാടാണ് സംഭവം. ടൗണിൽ നിന്ന് സാധനങ്ങൾ വാങ്ങി കാറിൽ പാവന്നൂർ മൊട്ടയിലെ വീട്ടിലേക്കുള്ള യാത്രമധ്യേ ഇടിക്കുന്നുമ്മൽ പ്രസൂൺ(27)ആണ് ബന്ധുവിന്റെ അച്ചാർ പ്രയോഗത്തിന് ഇരയായത്.

ചെക്കിക്കാട് എത്തിയപ്പോൾ കാർ തടഞ്ഞ് മുൻ വിരോധം വച്ച് ബന്ധുവായ സി.കെ ദാമോദരനാ(60)ണ് മുഖത്ത് അച്ചാർ ഒഴിച്ചത്. മുഖത്തും കണ്ണിലും നീറ്റൽ അനുഭവപ്പെട്ടതോടെ യുവാവ് നിലവിളിച്ചതോടെ ഓടിക്കൂടിയവരാണ് സഹായത്തിനെത്തിയത്. തുടർന്ന് മയ്യിൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP