Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാമനസ്‌കതയുടെ കഥ അവിടെ നിൽക്കട്ടെ; സ്വർണം പങ്കുവച്ചതിന് പിന്നിലുണ്ട് ഒരപൂർവ്വ സൗഹൃദത്തിന്റെ കഥ; 2017 ലെ ഡയമണ്ട് ലീഗിൽ തുടങ്ങിയ സൗഹൃദത്തിന്റെ പൂർണ്ണതയാണ് ഒളിമ്പിക്‌സിലെ സ്വർണം പങ്കുവെക്കൽ; ബർഷിമിന്റെയും ടാംബേരിയുടെയും അപൂർവ്വ സൗഹൃദത്തിന്റെ കഥ

മഹാമനസ്‌കതയുടെ കഥ അവിടെ നിൽക്കട്ടെ; സ്വർണം പങ്കുവച്ചതിന് പിന്നിലുണ്ട് ഒരപൂർവ്വ സൗഹൃദത്തിന്റെ കഥ; 2017 ലെ ഡയമണ്ട് ലീഗിൽ തുടങ്ങിയ സൗഹൃദത്തിന്റെ പൂർണ്ണതയാണ് ഒളിമ്പിക്‌സിലെ സ്വർണം പങ്കുവെക്കൽ; ബർഷിമിന്റെയും ടാംബേരിയുടെയും അപൂർവ്വ സൗഹൃദത്തിന്റെ കഥ

സ്പോർട്സ് ഡെസ്ക്

ടോക്യോ: മഹാമനസ്‌കതയുടെ കഥയല്ലെങ്കിലും ഒട്ടും അതിശയോക്തിയില്ലാത്തെ ഒരപൂർവ്വ ചങ്ങാത്തത്തിന്റെ കഥ പങ്കുവെക്കാനുണ്ട് ബർഷിമിനും ടാംബേരിക്കും. സ്വർണം പങ്കുവെക്കൽ അല്ല നടന്നതെന്നും അത്‌ലറ്റ്ക്‌സിൽ അപൂർവ്വമായി മാത്രം നടക്കുന്ന ഒരു നിയമത്തെ കുട്ടുപിടിച്ച് ഇരുവരും സ്വർണം പങ്കുവെച്ചതാണെന്നുൾപ്പടെയുള്ള വിശദീകരണം വന്നതുമുതൽ പുകഴത്തിയ അതേ സോഷ്യൽ മീഡിയ തന്നെ ഇരുവരെയും ഒപ്പം സമൂഹമാധ്യമത്തിലുടെ കഥകൾ പ്രചരിപ്പിച്ചവരെയും ട്രോളാൻ തുടങ്ങി.പക്ഷെ മഹാമനസ്‌കതയൊക്കെ മാറ്റി നിർത്തിയാലും ഇന്നത്തെ കാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത അപൂർവ്വ സൗഹൃദത്തിന്റെ ഒരു കഥയുണ്ട് ഇരുവർക്കും പറയാൻ.കാണാതെ പോകരുത് ഏവർക്കും മാതൃകയാക്കാവുന്ന ഈ അപൂർവ്വ സൗഹൃദത്തിന്റെ കഥ.

വർഷങ്ങളായി ഹൈജംപിൽ ഒന്നാം സ്ഥാനത്തിനായി മൽസരിക്കുന്ന രണ്ട് ലോകോത്തര താരങ്ങളാണ് ഖത്തറിന്റെ ബർഷിമും ഇറ്റലിയുടെ ടാംബേരിയും.ഈ പോരാട്ടത്തിനിടയിലാണ് 2017ൽ ടാംബേരിക്ക് പരിക്കേൽക്കുന്നത്.ഇതോടെ ഡയമണ്ട് ലീഗിൽ മികച്ച പ്രകടനം നടത്താനാകാതെ ടാംബേരി കളിക്കളത്തിൽ നിന്നു തന്നെ പിൻവാങ്ങാമെന്നും പോലും ചിന്തിച്ച നിമിഷം.ആരെയും അഭിമുഖീകരിക്കാനാകാതെ മുറിക്കുള്ളിൽ കതകടച്ചിരിപ്പായി ടാംബേരി.

എന്നാൽ അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് ബർഷിം ടാംബേരിയെ കാണാനെത്തി.ആദ്യം തന്റെ അപകർഷതാ ബോധം കൊണ്ട് ടാംബേരി ബർഷീമിനെ കാണാൻ കൂട്ടാക്കിയില്ല.പക്ഷെ വിടാൻ ബർഷീം തയ്യാറല്ലായിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിടാംബേരി പിന്നീട് ബർഷിമിനെ കാണാമെന്ന് സമ്മതിക്കുകയും ഇരുവരും കുറെയേറെ നേരം സംസാരിക്കുകയും ചെയ്തു. ഇവിടം തൊട്ടാണ് കഴിഞ്ഞ ദിവസത്തെ കളിക്കളത്തിലെ ഏറ്റവും സുന്ദര നിമിഷം പിറക്കാൻ കാരണമായ അപൂർവ്വ സൗഹൃദം പിറവിയെടുക്കുന്നത്. ബർഷിമിന്റെ വാക്കുകൾ തനിക്ക് പ്രചോദനമേകിയെന്ന് ടാംബേരി പിന്നീട് പറയുകയുണ്ടായി.

ഇവിടുന്നങ്ങോട്ട് ഈ ബന്ധം വളർന്നു.ഇതിനുശേഷം 2019ലെ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിനു മുന്നോടിയായി ബർഷിമിനും സമാനമായ പരുക്കേറ്റു.ശസ്ത്രക്രിയയും വേണ്ടിവന്നു. അന്ന് തന്റെ ഉറ്റ സുഹൃത്തിന് പ്രചോദനമായി എത്തിയതും ടാംബേരിയാണ്. ബർഷിമിനെ ആശ്വസിപ്പിച്ചതും കളത്തിലേക്ക് തിരിച്ചെത്താൻ പ്രചോദനം നൽകിയതും ഇ ചങ്ങാതി തന്നെ. കളിക്കളത്തിൽ രണ്ട് രാജ്യത്തിനായി പൊരുതുന്ന മികച്ച രണ്ട് അത്ലീറ്റുകളാണ് ബർഷിമും ടാംബേരിയും.ഒരേ ഇനത്തിൽ രണ്ട് രാജ്യത്തെ പ്രതിനീധീകരിക്കുമ്പോഴും ഇവരുടെ സൗഹൃദത്തിന് അതൊന്നും വിലങ്ങുതടിയാകുന്നില്ല.

ഇവരുടെ സൗഹൃദത്തിന്റെ ഒരു അപൂർവ നിമിഷം കൂടിയായി ഹൈജംപിലെ സ്വർണനേട്ടം പങ്കിട്ട തീരുമാനം. വെങ്കലം നേടിയെ ബെലാറൂസുകാരനും ഇതേ ഉയരം ചാടിയെങ്കിലും ഇവരെക്കാൾ കൂടുതൽ ചാൻസ് വേണ്ടിവന്നു. രണ്ടുപേർക്ക് സ്വർണം നൽകിയാൽ അടുത്തയാൾക്ക് വെള്ളി കൊടുക്കാനുള്ള അവസരമില്ല. രണ്ട് സ്വർണത്തിനുശേഷം വെങ്കലം ആണ് നൽകുക. അങ്ങനെ ബെലാറൂസ് താരത്തിന് വെങ്കലം നൽകാനും തീരുമാനമായി.

ഇനിയും ഹൈജംബിലുടെ ലോകത്തിന് തന്നെ സൗഹൃദത്തിന്റെ സന്ദേശം നൽകാൻ ഇരുവരും കളിക്കളത്തിലുണ്ടാകും.നീലകണ്ഠനോട് ശേഖരൻ പറഞ്ഞപോലെ നീ ഇറങ്ങണം നീല.. എന്നാലെ കളിക്ക് ഒരു രസമുള്ളു...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP