നാലു വർഷം മുമ്പ് അടിച്ചു കൈയൊടിച്ചതിന്റെ പ്രതികാരം; ശത്രുവിനെ കൊന്ന് വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് ഭാര്യയും; ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും ഇരുപത്തിരണ്ടുകാരി; കുമ്പളങ്ങിയിലെ 'ക്രിമിനലിനെ' വകവരുത്തിയത് രാഖിയുടെ പ്ലാനിങ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊന്ന് ചെളിയിൽ താഴ്ത്തിയ കേസിലും ചർച്ചയാകുന്നത് വനിതാ കുറ്റവാളിയുടെ ഇടപെടൽ. മരിച്ച ആന്റണി ലാസറിന്റെ മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയെന്ന് പൊലീസ് കണ്ടെത്തി. കേസിൽ ബിജുവിന്റെ ഭാര്യയും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പുത്തങ്കരി വീട്ടിൽ സെൽവൻ(53), തറേപ്പറമ്പിൽ ബിജുവിന്റെ ഭാര്യ രാഖി(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളായ ബിജു, ഇയാളുടെ സുഹൃത്ത് ലാൽജി എന്നിവർ ഒളിവിലാണ്
വയർ കീറിയ ശേഷം ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും രാഖിയായിരുന്നു. അതിനിടെ ബിജു സംസ്ഥാനം വിട്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ആന്റണി ലാസറിനോടുള്ള ബിജുവിന്റെ പൂർവ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിലുണ്ടായിരുന്ന പ്രശ്നം പറഞ്ഞു തീർക്കാനെന്ന രീതിയിൽ ശെൽവൻ ആന്റണിയെ സംഭവദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ബിജുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് മൃതദേഹം ചതുപ്പിൽ കുഴിച്ചിടുകയും ചെയ്തു. ശനിയാഴ്ചയാണ് ലാസറിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്റണി ലാസറിനെ കാണാതായത്. മൃതദേഹത്തിലെ വസ്ത്രങ്ങൾ ആന്റണി ലാസറിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. പരിശോധനകൾക്കു ശേഷം പൊലീസും ഇതേ നിഗമനത്തിൽ എത്തുകയായിരുന്നു. ലാസറിനെ കാണാതായെന്ന് ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ രണ്ടുപേരെക്കുറിച്ച് ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ലാസറിന്റെ മൊബൈൽ ടവർ ലൊക്കേഷൻ നിരീക്ഷിച്ച് നേരത്തെ പൊലീസ് അന്വേഷണം നടത്തിയതാണ്. ഇതിനിടെയാണ് മൃതദേഹം കിട്ടിയത്.
ജൂലൈ ഒമ്പതിന് രാത്രിയാണ് ബിജുവും സുഹൃത്തുകളും ചേർന്ന് കൊല നടത്തിയത്. മരിച്ച ലാസറും സഹോദരനും ചേർന്ന് ഒന്നാംപ്രതി ബിജുവിനെ നാലുവർഷം മുമ്പ് ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊലപാതകം നടത്തിയത്. ജൂലൈ ഒമ്പതിന് രാത്രി ഇരുവരും തമ്മിലുള്ള വഴക്ക് പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് ബിജുവിന്റെ വീട്ടിലേക്ക് ലാസറിനെ എത്തിച്ചു.
ഒരുമിച്ചിരുന്ന് മദ്യപിച്ചുകഴിഞ്ഞ് ബിജുവും സുഹൃത്തുക്കളായ മറ്റു രണ്ട് പ്രതികളുംകൂടി ലാസറിനെ മർദിച്ചു. ഭിത്തിയിൽ തലയിടിപ്പിച്ചും നെഞ്ചിൽ ചവിട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികൾ പൊലീസിനോടു പറഞ്ഞു. തുടർന്ന് മൃതദേഹം ബിജുവിന്റെ വീടിനു സമീപത്തുള്ള വരമ്പത്ത് കുഴികുത്തി മൂടുകയായിരുന്നു. ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവുചെയ്യുന്നതിനും പ്രതികൾക്ക് സൗകര്യമൊരുക്കിയത് രാഖിയാണ്. എല്ലാ പദ്ധതിക്ക് പിന്നിലും രാഖിയുടെ ബുദ്ധിയുണ്ടെന്നാണ് സൂചന.
ലാസർ കുമ്പളങ്ങിയിൽ തന്നെയുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇയാളുടെ ഒരു സുഹൃത്തിനെ ഏതാനും മാസങ്ങൾക്കു മുമ്പ് കുമ്പളങ്ങിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചതുപ്പിൽ കുഴിച്ചിട്ട മൃതദേഹം വെള്ളം ഉയർന്നപ്പോൾ പുറത്തേക്ക് പൊങ്ങി വന്നതാണ്. ഒൻപതിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ നിരവധി ക്രിമിൽ കേസുകളിൽ പ്രതിയായിരുന്ന ലാസറിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ ചില രഹസ്യ വിവരങ്ങൾ കിട്ടി. ഇതാണ് നിർണ്ണായകമായത്.
നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ലാസറിനെതിരെ പൊലീസ് കാപ്പ ചുമത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ മരണപ്പെട്ടത്.
Stories you may Like
- ഇസ്ലാം സ്വീകരിച്ചെന്ന് പറഞ്ഞ നടി രാഖി സാവന്ത് മലക്കം മറിഞ്ഞു
- കരുനാഗപ്പള്ളിയിലേത് ഞെട്ടിപ്പിക്കുന്ന ജോലി തട്ടിപ്പ് ശ്രമം
- തന്റെ നഗ്നദൃശ്യങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റു; മുൻ ഭർത്താവിനെതിരെ വീണ്ടും രാഖി സാവന്ത്
- 'സൈനികനെ' കുടുക്കിയത് പൊലീസ് ബ്രില്യൻസ്
- അമ്പൂരി രാഖി കൊലക്കേസ്: മൂന്ന് പ്രതികളും കുറ്റക്കാർ; ശിക്ഷ വെള്ളിയാഴ്ച
- TODAY
- LAST WEEK
- LAST MONTH
- നിറഞ്ഞാടിയ ജോസ് ബട്ട്ലർ തകർപ്പൻ സെഞ്ചുറിയോടെ കൊൽക്കത്തയുടെ മോഹങ്ങൾ തല്ലി കെടുത്തി; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ്; രാജസ്ഥാന് കൊൽക്കത്തയ്ക്ക് എതിരെ രണ്ടുവിക്കറ്റ് ജയം; അവസാന പന്ത് ബൗണ്ടറി കടത്തി ജയാഘോഷം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി; ജയിക്കണമെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പോലെ പണിയെടുക്കണമെന്നും അമരാവതിയിലെ നവനീത് റാണ; അവർ പറഞ്ഞത് സത്യമെന്ന് പ്രസ്താവന ഏറ്റുപിടിച്ച് പ്രതിപക്ഷം
- പുതുച്ചേരിയിൽ കോൺഗ്രസുമായി ഭായി, ഭായി ബന്ധം; മാഹിയിൽ കണ്ടാലറിയാത്ത ഭാവം; വോട്ടു തേടുന്നത് സ്വതന്ത്രന് വേണ്ടിയും; പുതുച്ചേരി സഖാക്കളുടെ പാത പിന്തുടരാതെ മാഹി സഖാക്കൾ; അടവുനയം പാളുമെന്ന് ആശങ്ക; അണികൾ അതൃപ്തിയിൽ; ഒരുവിഭാഗം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കും; സി പി എമ്മിന് തെരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പന്ത്രണ്ടു വയസുള്ള മകൾക്ക് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; പോക്സോ കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും ഏഴു ലക്ഷം പിഴയും
- വനിതാ ഡോക്ടറുടെ പീഡനപരാതിക്ക് പിന്നിൽ മുൻ വൈരാഗ്യം എന്നുവരുത്താൻ സറ്റേഷനിലെ ജിഡി എൻട്രി തിരുത്തി; മുൻകൂർ ജാമ്യാപേക്ഷയ്ക്കായി സമർപ്പിച്ചതും ഈ വ്യാജരേഖ; മലയിൻകീഴ് മുൻ എസ്എച്ച്ഒ എ വി സൈജുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത് ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന ഉത്തരവോടെ
- എം പി ഫണ്ടിന്റെ പേരിൽ സി പി എം പടച്ചുവിട്ടത് കള്ളം; വ്യാജപ്രചാരണം സി പി എം വിഴുങ്ങിയതിൽ സന്തോഷമെന്ന് കെ.സുധാകരൻ
- നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിന് തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊഴി നൽകുന്നതിനെതിരായ ഹർജി തള്ളി; ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല; മൊഴിപ്പകർപ്പ് ലഭിക്കുന്നതിന് എന്തിനാണ് ഭയമെന്ന് അതിജീവിത
- വടക്കൻ കേരളത്തിൽ നാളെ മുതൽ വേനൽമഴ ശക്തിപ്പെട്ടേക്കും; വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍