Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂറോകപ്പ് ഫൈനലും തുറന്നുവിടലും ഇംഗ്ലണ്ടിനെ ചതിച്ചില്ല; കോവിഡ് തുടർച്ചയായി രണ്ടാമത്തെ ആഴ്‌ച്ചയിലും കീഴോട്ട്; ഇന്നലെ 22,000 പേർക്ക് മാത്രം രോഗം

യൂറോകപ്പ് ഫൈനലും തുറന്നുവിടലും ഇംഗ്ലണ്ടിനെ ചതിച്ചില്ല; കോവിഡ് തുടർച്ചയായി രണ്ടാമത്തെ ആഴ്‌ച്ചയിലും കീഴോട്ട്; ഇന്നലെ 22,000 പേർക്ക് മാത്രം രോഗം

സ്വന്തം ലേഖകൻ

യപ്പെട്ടതുപോലെയൊന്നും സംഭവിച്ചില്ല. യൂറോകപ് ഫൈനലിലെ ആൾക്കൂട്ടവും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കലുമൊന്നും ബ്രിട്ടനെ പ്രതികൂലമായി ബാധിച്ചില്ല. തുടർച്ചയായി രണ്ടാം വാരത്തിലും ബ്രിട്ടനിലെ കോവിഡ് വ്യാപനതോത് കുറഞ്ഞുവരുന്നു. കഴിഞ്ഞ അഞ്ച് ആഴ്‌ച്ചകളിലെ ഏറ്റവും കുറവ് രോഗവ്യാപനതോതാണ് ഇന്നലെ രേഖപ്പെടുത്തിയത്. 21,952 പേർക്കാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

മൂന്നാം തരംഗത്തിന്റെ ശക്തി കുറയുമ്പോഴും മരണനിരക്ക് ഉയരുകയാണ്. ആഴ്‌ച്ചകൾക്ക് മുൻപ് രോഗം ബാധിച്ചവരാണ് ഇപ്പോൾ മരണമടയുന്നതെന്നതിനാൽ ഇത് തികച്ചും സ്വാഭാവികവുമാണ്. ഇന്നലെ 24 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്‌ച്ച ഇത് 14 മാത്രമായിരുന്നു. എന്നാൽ, അടുത്തയാഴ്‌ച്ചയോടെ മരണനിരക്കിലും കുറവുണ്ടാകുമെന്ന സൂചനയുമായി രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകുന്നുണ്ട്.

ഏറ്റവും അവസാനമായി ലഭ്യമായ കണക്കുകൾ അനുസരിച്ച് ജൂലായ് 31 ന് 593 പേരാണ് കോവിഡ് മൂർച്ഛിച്ച് വിവിധ ആശുപത്രികളിൽ അഭയം തേടിയത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 20 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കനുസരിച്ച് ജൂൺ 29 ന് ശേഷം ഏറ്റവും കുറവ് കോവിഡ് രോഗികൾ ഉണ്ടായതും ഇന്നലെയായിരുന്നു. അതേസമയം ജൂൺ 26 ന് ശേഷം ഏറ്റവും കുറവ് രോഗ പരിശോധനകൾ നടക്കുന്നതും ഇപ്പോഴാണ്. സെൽഫ് ഐസൊലേഷൻ ഭയന്ന് കുറവ് ആളുകൾ മാത്രം പരിശോധനയ്ക്ക് സന്നദ്ധരായി മുന്നോട്ടുവരുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്‌ച്ചയിലേതിനേക്കാൾ മരണനിരക്ക് വർദ്ധിച്ചെങ്കിലും, കഴിഞ്ഞ ഞായറാഴ്‌ച്ചയിലേതിനേക്കാൾ വളരെ കുറവാണ് എന്നുള്ളതും ആശ്വാസം പ്രദാനം ചെയ്യുന്ന കാര്യമാണ്. അതേസമയം ശനിയാഴ്‌ച്ച 21,266 പേർക്ക് മാത്രമാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 1,18,184 പേർക്ക് രണ്ടാം ഡോസും നൽകി. ഇതോടെ ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ 88.6 ശതമാനം പേർക്ക് ആദ്യ ഡോസും 72.7 ശതമാനം പേർക്ക് രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞിരിക്കുന്നു.

വരുന്ന സെപ്റ്റംബർ മാസത്തോടെ മൂന്നാം ഡോസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ജോയിന്റ് കമ്മിറ്റി ഫോർ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ. 70 വയസ്സിന് മുകളിലുള്ളവർക്കായിരിക്കും ഇതിൽ പ്രഥമ പരിഗണന നൽകുക. അതോടൊപ്പം ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്കും കെയർ ഹോം അന്തേവാസികൾക്കും മുൻനിര ആരോഗ്യ-സാമൂഹ്യ പ്രവർത്തകർക്കും പ്രഥമ പരിഗണന ലഭിക്കും.രണ്ടാം ഘട്ടത്തിൽ 50 വഖ്യസ്സിനു മുകളിൽ ഉള്ളവർക്ക് നൽകിത്തുടങ്ങും. അതുപോലെ ഗുരുതര രോഗങ്ങളുള്ള 16 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഈ ഘട്ടത്തിൽ പരിഗണന ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP