Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐക്ലൗഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; ലാപ്‌ടോപ്പിൽ നിന്ന് കിട്ടിയത് 61 അശ്ലീല വിഡിയോകൾ; പോൺ സിനിമയുടെ തിരക്കഥയും; ഡിജിറ്റൽ സ്റ്റോറേജിലും വിഡിയോ; കുന്ദ്ര വില്ലാളി വീരനെന്ന് പൊലീസ്; വിവാഹ മോചനമില്ലെന്ന സൂചനയുമായി ശിൽപാ ഷെട്ടിയും

ഐക്ലൗഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; ലാപ്‌ടോപ്പിൽ നിന്ന് കിട്ടിയത് 61 അശ്ലീല വിഡിയോകൾ; പോൺ സിനിമയുടെ തിരക്കഥയും; ഡിജിറ്റൽ സ്റ്റോറേജിലും വിഡിയോ; കുന്ദ്ര വില്ലാളി വീരനെന്ന് പൊലീസ്; വിവാഹ മോചനമില്ലെന്ന സൂചനയുമായി ശിൽപാ ഷെട്ടിയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നീലച്ചിത്ര നിർമ്മാണത്തിൽ തെളിവ് നശിപ്പിക്കാൻ രാജകുന്ദ്ര എല്ലാ ശ്രമവും നടത്തിയെന്ന് സൂചന. അശ്ലീല വിഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് അറസ്റ്റിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര വമ്പൻ തട്ടിപ്പാണ് നടത്തിയത്. അന്വേഷണവുമായി സഹകരിക്കാതിരിക്കാനും പരമാവധി ശ്രമിച്ചു. രാഷ്ട്രീയ സ്വാധീനവും ഇതിനായി ഉപയോഗപ്പെടുത്താനായിരുന്നു ശ്രമം.

മുംബൈയിലെ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണു കുന്ദ്ര. നിയമത്തിൽ പൂർണ വിശ്വാസം ഉണ്ടെന്നും അനാവശ്യ പ്രതികരണങ്ങൾക്കില്ലെന്നും ശിൽപ ഷെട്ടി പറഞ്ഞു. കുന്ദ്രയ്‌ക്കൊപ്പം ചേർന്ന് നിൽക്കുകയാണ് ശിൽപാ ഷെട്ടി. കുന്ദ്രയ്ക്ക് ഉടൻ ജാമ്യം കിട്ടാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. ഏതായാലും ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകാനാണ് നീക്കം. അതിനിടെ കീഴ് കോടതിയിൽ അതിശക്തമായ വാദമാണ് ജാമ്യത്തെ എതിർത്ത് പൊലീസ് ഉയർത്തിയത്.

കുറ്റാരോപിതൻ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ നോക്കിനിൽക്കാനാകില്ലെന്നു മുംബൈ പൊലീസ് വ്യക്തമാക്കി. കുന്ദ്ര ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുമ്പോഴാണു പൊലീസ് നിലപാട് വ്യക്തമാക്കിയത്. കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപു ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചുവരുത്തിയില്ലെന്നും ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണു കുന്ദ്ര വാദിച്ചത്.

എന്നാൽ കുന്ദ്ര തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച പശ്ചാത്തലത്തിൽ അറസ്റ്റ് അനിവാര്യമായിരുന്നെന്നു എന്നാണ് പൊലീസ് നിലപാട്. അശ്ലീല വിഡിയോകൾ നീക്കം ചെയ്യാൻ നിർദ്ദേശം ലഭിച്ചിരുന്നതായി കുന്ദ്രയുടെ കമ്പനിയിലെ 4 ജീവനക്കാർ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതെല്ലാം കോടതിയെ പൊലീസ് അറിയിച്ചു. 'കുറ്റാരോപിതർ തെളിവു നശിപ്പിക്കാൻ ശ്രമിച്ചാൽ അതു നോക്കിനിൽക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിയില്ലല്ലോ. കുറ്റാരോപിതർ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ അതും നോക്കിനിൽക്കാനാകില്ല'- മുംബൈ പൊലീസ് പറഞ്ഞു.

കുന്ദ്ര തന്റെ ഐക്ലൗഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നെന്നും ലാപ്‌ടോപ്പിൽനിന്ന് 61 അശ്ലീല വിഡിയോകൾ, അശ്ലീലചിത്രത്തിന്റെ തിരക്കഥ, ഡിജിറ്റൽ സ്റ്റോറേജിൽ 51 അശ്ലീല വിഡിയോകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കുന്നു. ഇതോടെ വമ്പൻ പദ്ധതികളാണ് കുന്ദ്ര തയ്യാറാക്കിയിരുന്നുവെന്നും വ്യക്തമായി. കുന്ദ്രയ്ക്ക് ഉടൻ ജയിൽ മോചനം സാധ്യമാകില്ലെന്നാണ് ലഭിക്കുന്ന സൂചന. ജാമ്യ ഹർജിയിൽ ശക്തമായ വാദമാണ് പൊലീസ് ഉയർത്തിയിരുന്നത്.

കേസിലെ മറ്റു കുറ്റാരോപിതരുമായി ചാറ്റ് ചെയ്തിതുന്ന വാട്‌സാപ് ഗ്രൂപ്പും അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന 'ഹോട്‌ഷോട്‌സ്' ആപ്പിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പവർ പോയിന്റ് പ്രസന്റേഷനും കുന്ദ്രയുടെ ഫോണിൽനിന്നു കണ്ടെടുത്തു. ഇതിനു പുറമേ കുന്ദ്രയുടെ ബ്രൗസിങ് ഹിസ്റ്ററി, ഇമെയിലുകൾ എന്നിവയും കണ്ടെടുത്ത സാഹചര്യത്തിൽ അറസ്റ്റിൽ അപാകതയില്ലെന്നു കോടതിയും നീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP