Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു; പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത് ആശുപത്രിയിലെത്തിച്ചതോടെ: പെൺകുട്ടി പറഞ്ഞ മധ്യവയസ്‌ക്കനായി അന്വേഷണം ആരംഭിച്ച് പൊലീസ്

പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു; പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത് ആശുപത്രിയിലെത്തിച്ചതോടെ: പെൺകുട്ടി പറഞ്ഞ മധ്യവയസ്‌ക്കനായി അന്വേഷണം ആരംഭിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാമ്പാടി: പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള കുഞ്ഞ് അപകടാവസ്ഥയിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാറിൽ കയറ്റിക്കൊണ്ടു പോയ മധ്യവയസ്‌ക്കനായി പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിക്ക് കഠിനമായ വയറുവേദന ഉണ്ടായതിനെ തുടർന്ന് ഞായറാഴ്ച അമ്മയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥശിശു മരിക്കുകയായിരുന്നു. ഒരു മധ്യവയസ്‌കൻ തന്നെ കാറിൽ കയറ്റിക്കൊണ്ടു പോയിരുന്നതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

പെൺകുട്ടിയുടെ അച്ഛൻ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഫാക്ടറിയിൽ ജോലിചെയ്തായിരുന്നു യുവതി കുടുംബം പുലർത്തിയിരുന്നത്. ലോക്ഡൗണിനെത്തുടർന്ന് അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികൾ കരകൗശലവസ്തുക്കൾ നിർമ്മിച്ച് കടകളിലും വീടുകളിലും കയറി വിറ്റിരുന്നു.

സംഭവദിവസം സഹോദരൻ ഒപ്പമില്ലായിരുന്നു. ഏപ്രിലിൽ പെരുമാനൂർ കുളംകവലയിൽനിന്ന് മണർകാട് കവലയിലേക്ക് നടന്നുപോകുന്നതിനിടെ ചുവന്ന കാറിലെത്തിയ മദ്ധ്യവയസ്‌കൻ വാഹനം നിർത്തി കരകൗശലവസ്തു വാങ്ങി. പണം വീട്ടിൽനിന്നെടുത്തുനൽകാമെന്നുപറഞ്ഞ് കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഭാര്യയും പെൺകുട്ടിയും വീട്ടിലുണ്ടെന്ന് പറഞ്ഞതിനാൽ കാറിൽ കയറി.

തിരുവഞ്ചൂർ ഭാഗത്തേക്ക് കാറോടിച്ചുപോയ മദ്ധ്യവയസ്‌കൻ വഴിയോരത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി നൽകി. പിന്നീട് കുട്ടിയെ കാറിലിരുത്തിയശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിർബന്ധിച്ച് കുടിപ്പിച്ചശേഷം കാർ വിട്ടുപോയി. താൻ കാറിൽക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകീട്ട് അഞ്ചുമണിയോടെ ഉണർന്നപ്പോൾ കാർ മണർകാട് കവലയിലായിരുന്നെന്നും കുട്ടി പറയുന്നു.

തുടർന്ന് പണവും വാങ്ങി ബസിൽ കയറിപ്പോയി. പിറ്റേന്ന് അടിവയറ്റിൽ വേദന അനുഭപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച ശക്തമായ വയറുവേദനയും രക്തസ്രാവവുമുണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് കുട്ടി മൊഴിനൽകിയതെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

പോക്‌സോ നിയമപ്രകാരം പാമ്പാടി പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി, മണർകാട് പൊലീസ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മരിച്ച ഗർഭസ്ഥശിശുവിന്റെ ഡി.എൻ.എ. സാമ്പിൾ ശേഖരിച്ചശേഷം ചൊവ്വാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP