Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ തമിഴ്‌നാട്ടിലേക്കോ കർണാടകയിലേക്കോ പോയാൽ പണി; ട്രെയിനിൽ മംഗളൂരുവിലെത്തിയ വരെ തടഞ്ഞ് വെച്ച് സർക്കാർ: നഴ്‌സിങ് വിദ്യാർത്ഥിനികളടക്കം അറുപതോളം പേർ കുടുങ്ങി

കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ തമിഴ്‌നാട്ടിലേക്കോ കർണാടകയിലേക്കോ പോയാൽ പണി; ട്രെയിനിൽ മംഗളൂരുവിലെത്തിയ വരെ തടഞ്ഞ് വെച്ച് സർക്കാർ: നഴ്‌സിങ് വിദ്യാർത്ഥിനികളടക്കം അറുപതോളം പേർ കുടുങ്ങി

സ്വന്തം ലേഖകൻ

ബെംഗളൂരു: കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ തമിഴ്‌നാട്ടിലേക്കോ കർണാടകയിലേക്കോ പോയാൽ മുട്ടൻ പണി കിട്ടും. കോവിഡ് സർട്ടിഫിക്കറ്റില്ലാതെ ട്രെയിനിൽ മംഗളൂരുവിലെത്തിയ മലയാളികൾ കുടുങ്ങി. നഴ്‌സിങ് വിദ്യാർത്ഥിനികളടക്കം അറുപതോളം പേരെ മംഗളൂരു ടൗൺഹാളിലേക്ക് മാറ്റി. സ്രവ പരിശോധനാ ഫലം ലഭിക്കാതെ പുറത്തുവിടില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതിഷേധത്തെ തുടർന്ന് സ്ത്രീകളെ വിട്ടയച്ചെന്നു പൊലീസ് അറിയിച്ചു.

സ്രവ പരിശോധനാ ഫലം വരുന്നതുവരെ പുരുഷന്മാർ കാത്തിരിക്കണം. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണു കർണാടകയും തമിഴ്‌നാടും. കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ കാസർകോട് തലപ്പാടി അതിർത്തിയിൽ പ്രതിഷേധവും സംഘർഷവുമുണ്ടായി. വയനാട് മുത്തങ്ങ അതിർത്തിയിൽ ചരക്കു വാഹനങ്ങളടക്കം തടഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP