Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടക്കൻ ഇംഗ്ലണ്ടിലെ ജിഹാദി വല്യമ്മയ്ക്ക് തിരിച്ചെടുത്ത പൗരത്വം നൽകാൻ ഹൈക്കൊടതി; ഭീകരരുടെ ഭാര്യമാർ ഇനി യു കെയിലേക്ക് പ്രവഹിക്കും

വടക്കൻ ഇംഗ്ലണ്ടിലെ ജിഹാദി വല്യമ്മയ്ക്ക് തിരിച്ചെടുത്ത പൗരത്വം നൽകാൻ ഹൈക്കൊടതി; ഭീകരരുടെ ഭാര്യമാർ ഇനി യു കെയിലേക്ക് പ്രവഹിക്കും

സ്വന്തം ലേഖകൻ

സിസ് അനുഭാവിയെന്ന സംശയത്തിൽ പൗരത്വം റദ്ദാക്കപ്പെട്ട ഒരു മുത്തശ്ശി അതിനെതിരെയുള്ള നിയമനടപടികളിൽ ഹൈക്കോടതിയിൽ നിന്നും അനുകൂലവിധി സമ്പാദിച്ചത് ബ്രിട്ടീഷ് സർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. വടക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഈ വൃദ്ധയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഡി4 എന്നാണ് ഔദ്യോഗിക രേഖകളിൽ ഇവരെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പേര്. ദേശീയ സുരക്ഷാ ഭീഷണിയുടെ പേരിൽ 2019 ലായിരുന്നു ഇവരുടെ പൗരത്വം റദ്ദാക്കിയത്.

ഇസ്ലാമിക തീവ്രവാദികളുമായി ചേർന്ന് പ്രവർത്തിക്കുവാൻ ഇവർ മദ്ധ്യ പൂർവ്വ ദേശത്തേക്ക് പോയതായാണ് ആരോപണമുയരുന്നത്. ഇപ്പോൾ ബ്രിട്ടനിലെക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ഷമീമ ബീഗം താമസിക്കുന്ന കിഴക്കൻ സിറിയയിലെ അൽ രോജ് ക്യാമ്പിലാണ് ഇവരും ഇപ്പോഴുള്ളത്. ഇവരുടെ പൗരത്വം റദ്ദ് ചെയ്യുന്ന കാര്യം ഇവരെ അറിയിക്കാതെയാണ് ചെയ്തതെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ അസാധുവാക്കിക്കൊണ്ട് കോടതി ഉത്തരവായത്.

അതായത്, പൗരത്വം റദ്ദാക്കിയ നടപടിയെ കോടതി എതിർക്കുന്നില്ലെങ്കിലും, അത് നടപ്പാക്കിയ രീതിയിലുള്ള സാങ്കേതികപ്പിഴവുകളാണ് ഇങ്ങനെയൊരു വിധിക്ക് ആധാരമായത്. എന്നാൽ, ഈ വിധി ഭരണകേന്ദ്രങ്ങളിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അനേകം ജിഹാദികൾക്ക് രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അവകാശത്തിനായി പുതിയ പോർവഴികൾ തുറക്കാനുള്ള കീഴ്‌വഴക്കമായി ഈ വിധി മാറിയേക്കും എന്ന് ഭരണകർത്താക്കൾ ഭയപ്പെടുന്നു.

വിധി തികച്ചും ഖേദകരമായിപ്പോയി എന്നാണ് ഒരു മുതിർന്ന മന്ത്രി പ്രതികരിച്ചത്. ജിഹാദികൾക്ക് തിരികെയെത്താനുള്ള വഴി തുറന്നേക്കാവുന്ന ഈ വിധി രാജ്യത്തിന്റെ സുരക്ഷയ്ക്ക കനത്ത ഭീഷണി ഉയർത്തുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി 4 എന്ന് വിളിക്കപ്പെടുന്ന ഈ വനിതയുടെ പൗരത്വം 2019 ഡിസംബറിൽ റദ്ദ് ചെയ്തിരുന്നുവെങ്കിലും ബ്രിട്ടനിലെക്ക് തിരിച്ചുവരാനുള്ള അവരുടെ അപേക്ഷ 2020 ഓക്ടോബറിൽ തള്ളുന്നതുവരെ ഇക്കാര്യം ഇവരെ അറിയിച്ചിരുന്നില്ല എന്നാണ് ഇവരുടെ അഭിഭാഷകർ വാദിച്ചത്.

ഇത്തരത്തിൽ പൗരത്വം അസാധുവാക്കിയ തീരുമാനം ആ വനിതയെ സമയത്ത് അറിയിക്കാതിരുന്ന ഹോം സെക്രട്ടറിയുടെ വീഴ്‌ച്ച കാരണം അവർ ബ്രിട്ടീഷ് പൗരയായി തുടരുകയാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷൻ മുമ്പാകെയുള്ള ഡി 4 ഉൾപ്പെട്ട ഒരു കേസും വിധിന്യായത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. തന്റെ പ്രായപൂർത്തിയായ രണ്ട് മക്കൾക്കൊപ്പമാണ് ഈ മുത്തശ്ശിയെ റോജ് ക്യാമ്പിൽ താമസിപ്പിച്ചിരിക്കുന്നത് എന്നാണ് ആ കേസുമായി ബന്ധപ്പെട്ട ഫയലുകൾ വ്യക്തമാക്കുന്നത്.

ഇവരുടെ പെൺമക്കളിൽ ഒരാളായ സി 4 ന് 2017- ഏപ്രിലിൽ ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ടിരുന്നു. ഇവർക്ക് 3 ഉം 4 ഉം വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. ഐസിസ് പ്രവർത്തനത്തിനിടയിലാണ് ഇവർക്ക് കുട്ടികൾ ജനിച്ചത്. ഏതായാലും ഈ വിധിക്കെതിരെ അപ്പീൽ പോകാനാണ് ഹോം സെക്രട്ടറി പ്രീതി പട്ടേലും ഹോം ഓഫീസും ആലോചിക്കുന്നത്. ഏകദേശം 900-ൽ അധികം ബ്രിട്ടീഷ് പൗരന്മാർ ഐസിസിനോടും മറ്റ് ജിഹാദി ഗ്രൂപുകളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മദ്ധ്യപൂർവ്വ ദേശങ്ങളിലേക്ക് പോയിട്ടുണ്ട്.

ഇതിൽ ചുരുങ്ങിയത് 100 പേരുടെയെങ്കിലും ബ്രിട്ടീഷ് പൗരത്വം അസാധുവാക്കിയിട്ടുമുണ്ട്. എന്നാൽ, ഇപ്പോഴുണ്ടായ വിധിയുടെ ചുവടുപറ്റി ഇവർ ബ്രിട്ടനിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ ഭയപ്പെടുന്നു. സിറിയയുടെ മണ്ണിൽ തുർക്കിയുടെയും ഇറാന്റെയും അതിർത്തിയോട് ചേർന്ന അൽ-രോജ് ക്യാമ്പിൽ എകദേശം 800 കുടുംബങ്ങളാണ് താമസിക്കുന്നത്. കനത്ത സുരക്ഷാവലയത്തിലുള്ള ഈ ക്യാമ്പിൽ ഒരു നഴ്സറി, ഒരു സ്‌കൂൾ, മൈതാനം, ആരോഗ്യ കേന്ദ്രം എന്നിവയ്ക്കൊപ്പം വൈവിധ്യമാർന്ന ഉദ്പന്നങ്ങൾ വിൽക്കുന്ന നിരവധി കടകളുമുണ്ട്.

സ്ത്രീകളും കുട്ടികളുമാണ് ഈ ക്യാമ്പിൽ ഉള്ളത്. പുരുഷ തീവ്രവാദികളെ പ്രത്യേകം ക്യാമ്പുകളിലും ജയിലുകളിലുമാൺ പാർപ്പിച്ചിരിക്കുന്നത്. അടുത്തകാലത്ത്, മതചിഹ്നങ്ങൾ ഉപേക്ഷിച്ച് പാശ്ചാത്യ വേഷത്തിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഷമീമ ബീഗം താമസിക്കുന്നതും ഈ ക്യാമ്പിലാണ്. 15 വയസ്സുള്ളപ്പോൾ മറ്റ് രണ്ടു സ്‌കൂൾ വിദ്യാർത്ഥിനികൾക്കൊപ്പംകായിരുന്നു ഇവർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് കടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP