Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനത്താവളത്തിലേക്ക് താലിബാന്റെ റോക്കറ്റ് ആക്രമണം; കാണ്ഡഹാറിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി; താലിബാൻ ആക്രമണത്തിൽ ഇതിനോടകം കൊല്ലപ്പെട്ടത് 2400ലേറെ തദ്ദേശവാസികൾ; അഫ്ഗാൻ ഭരണകൂടത്തിന് പിന്തുണയുമായി ഇസ്ലാമിക സംഘടനകളും നേതാക്കളും

വിമാനത്താവളത്തിലേക്ക് താലിബാന്റെ റോക്കറ്റ് ആക്രമണം; കാണ്ഡഹാറിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി; താലിബാൻ ആക്രമണത്തിൽ ഇതിനോടകം കൊല്ലപ്പെട്ടത് 2400ലേറെ തദ്ദേശവാസികൾ; അഫ്ഗാൻ ഭരണകൂടത്തിന് പിന്തുണയുമായി ഇസ്ലാമിക സംഘടനകളും നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സേന പിന്മാറിയതോടെ പിടിമുറുക്കിയ താലിബാൻ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കുന്നു. അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ കാണ്ഡഹാറിലും താലിബാൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇതിനോടകം അഫ്ഗാനിസ്ഥാന്റെ പകുതിയോളം പ്രദേശങ്ങളിൽ താലിബാൻ പിടി മുറുക്കിയിട്ടുണ്ട്. കാബൂൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം തീവ്രവാദികൾ ശക്തമാക്കുന്നത്.

കണ്ഡഹാർ വിമാനത്താവലത്തിലേക്ക് നിറയൊഴിച്ചതും കൃത്യമായ ലക്ഷ്യങ്ങളോടെയാണ്. ശനിയാഴ്ച രാത്രിയിൽ കാണ്ഡഹാർ വിമാനത്താവളത്തിലേക്ക് താലിബാൻ തൊടുത്തത് മൂന്ന് മിസൈലുകളാണ്. ഇവയിൽ രണ്ടെണ്ണം വീണ് വിമാനത്താവളത്തിലെ റൺവെ തകർന്നു. കഴിഞ്ഞ രാത്രിയിൽ മൂന്ന് റോക്കറ്റുകൾ വിമാനത്താവളം ലക്ഷ്യമായി എത്തി. ഇതിൽ രണ്ടെണ്ണം റൺവെയിലാണ് വീണത്. അതുകൊണ്ട് ഇവിടെനിന്നുമുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കുന്നു'- എയർപോർട്ട് തലവൻ മസൗദ് പഷ്തുൺ പറഞ്ഞു. റൺവെ നന്നാക്കാനുള്ള ശ്രമം തുടങ്ങിയതായും ഇന്നുതന്നെ പ്രവർത്തനം തുടങ്ങാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കാണ്ഡഹാർ വിമാനത്താവളം കേന്ദ്രീകരിച്ച് ശത്രുക്കൾ തങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തുന്നതിനാലാണ് റോക്കറ്റാക്രമണം നടത്തിയതെന്നാണ് താലിബാന്റെ ന്യായീകരണം. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിലെ യു.എൻ ഓഫിസിനു നേരെയും താലിബാൻ ആക്രമണം നടത്തിയിരുന്നു. സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഫ്ഗാനിലെ താലിബാൻ ആക്രമണത്തിൽ 2400ലേറെ തദ്ദേശവാസികൾ കൊല്ലപ്പെട്ടെന്നാണ് യു.എൻ റിപ്പോർട്ട്. മെയ്‌ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്. കാണ്ഡഹാർ ഉൾപ്പെടെ പ്രദേശങ്ങളിൽ താലിബാൻ പിടിമുറക്കിയ സാഹചര്യത്തിൽ ആയിരങ്ങളാണ് കുടുംബത്തോടെ പലായനം ചെയ്യുന്നത്.

അതിനിടെ താലിബാനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്ലാമിക സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി വിളിച്ചുചേർത്ത യോഗത്തിലാണ് താലിബാനെതിരെ ഭരണകൂടത്തിന് പിന്തുണയുമായി സംഘടനകൾ രംഗത്തെത്തിയത്. വിവിധ പ്രവിശ്യകളിലെ ജില്ലകളിൽ താലിബാൻ നടത്തുന്ന പിടിച്ചെടുക്കലും സാധാരണക്കാർ കൊല്ലപ്പെടുന്നതും യോഗത്തിൽ പ്രസിഡന്റ് അഷ്റഫ് ഗനി വിശദീകരിച്ചു.

ചർച്ചയിൽ അമേരിക്കയുടെ സൈനിക പിന്മാറ്റവും പരിഭാഷകരെ അടക്കം അമേരിക്ക പ്രത്യേക വിസ നൽകി സംരക്ഷിക്കാനെടുത്ത തീരുമാനവും വിശദമാക്കി. താലിബാനെ അതാത് പ്രവിശ്യകളിൽ തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ഗനി സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചു. അഫ്ഗാനിലെ പൊതു രാഷ്ട്രീയ അന്തരീക്ഷം സംരക്ഷിക്കാൻ പരിശ്രമിക്കുമെന്ന് ഇസ്ലാമിക സംഘടനകളും രാഷ്ട്രീയ നേതൃത്വവും അറിയിച്ചു. അഫ്ഗാൻ സൈന്യത്തിന് എല്ലാ പിന്തുണയും നൽകുന്നുമെന്നും പ്രസിഡന്റ് സംഘടനകളും ഗനിയെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP