Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോഡലുകളെ ഉപയോഗിച്ച് നീലച്ചിത്ര നിർമ്മാണം; ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ; സുഹൃത്തായ മൈനക് ഘോഷും പിടിയിൽ; നന്ദിത നീലച്ചിത്ര ലോകത്ത് അറിയപ്പെടുന്നത് 'നാൻസി ഭാഭി' എന്ന പേരിൽ; കുന്ദ്രയ്ക്ക് പിന്നാലെ സിനിമയിൽ നിന്നും മറ്റൊരു പോൺ റാക്കറ്റും കെണിയിൽ

മോഡലുകളെ ഉപയോഗിച്ച് നീലച്ചിത്ര നിർമ്മാണം; ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ; സുഹൃത്തായ മൈനക് ഘോഷും പിടിയിൽ; നന്ദിത നീലച്ചിത്ര ലോകത്ത് അറിയപ്പെടുന്നത് 'നാൻസി ഭാഭി' എന്ന പേരിൽ; കുന്ദ്രയ്ക്ക് പിന്നാലെ സിനിമയിൽ നിന്നും മറ്റൊരു പോൺ റാക്കറ്റും കെണിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: നിർമ്മാതാവായ രാജ് കുന്ദ്ര പോൺ ഷൂട്ടിംഗിന്റെ പേരിൽ അറസ്റ്റിലായതിന് പിന്നാലെ സിനിമാ ലോകത്തു നിന്നും മറ്റൊരു പോൺ റാക്കറ്റ് കൂടി പിടിയിൽ. ബംഗാളി നടി നേതൃത്വം കൊടുക്കുന്ന പോൺ റാക്കറ്റാണ് അറസ്റ്റിലായത്. നടി നന്ദിത ദത്തയാണ് അറസ്റ്റിലായത്. വ്യാജ വാഗ്ദാനങ്ങൾ നൽകി മോഡലുകളെ ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്.

നടിയുടെ സുഹൃത്തും അസോസിയേറ്റുമായ മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്. നീലച്ചിത്ര മേഖലയിൽ നാൻസി ഭാഭി എന്നാണ് നടി അറിയപ്പെടുന്നത്. ഡംഡമിലെയും നക്താലയിലെയും വീടുകളിൽ നിന്നാണ് ഇരുവരും പിടിയിലായത്. മോഡലുകളെയും സിനിമയിൽ അവസരം തേടിയെത്തുന്നവരേയും ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്നാണ് കേസ്. സിനിമയിലും മോഡലിങ് രംഗത്തും അവസരം നൽകാമെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ യുവതീ യുവാക്കളെ അശ്ലീല വീഡിയോകളിൽ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സമാനമായി വഞ്ചിക്കപ്പെട്ട രണ്ട് യുവതികളാണ് പരാതിക്കാർ. ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് നഗ്ന വീഡിയോയിൽ അഭിനയിക്കാൻ നന്ദിത നിർബന്ധിച്ചുവെന്നാണ് പരാതിയിലുള്ളത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ സോഫ്റ്റ് പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്ത 'നാൻസി ഭാഭി' എന്നാണ് അറിയപ്പെടുന്നത്. ബാലിഗഞ്ചിലെ ഒരു സ്റ്റുഡിയോയിൽ നഗ്‌ന വിഡിയോയിൽ അഭിനയിക്കാൻ നിർബന്ധിതയെന്ന് ഒരു മോഡലിന്റെ പരാതിയിൽ പറയുന്നു. ന്യൂ ടൗൺ ഹോട്ടലിൽ നീലച്ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിതയായതായി രണ്ടാമത്തെയാൾ പരാതിപ്പെട്ടു.

വിഡിയോ ചിത്രീകരിച്ച സ്ഥലങ്ങളെക്കുറിച്ചും എവിടെയാണ് വിഡിയോകൾ വിൽക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇവർ മറ്റേതെങ്കിലും പോൺ റാക്കറ്റിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്നും ബിധനഗർ കമ്മിഷണർ അറിയിച്ചു. ഇവർക്ക് നീല ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ബരാസാത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ന്യൂ ടൗൺ, സാൾട്ട് ലേക് എന്നിവിടങ്ങളിൽ പോൺ റാക്കറ്റുമായി ബന്ധപ്പെട്ട് ബിധനഗർ പൊലീസ് പരിശോധന നടത്തിയിരുന്നു. ഒരു ഫൊട്ടോഗ്രാഫറെയും മേക്കപ് ആർട്ടിസ്റ്റിനെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP