Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണിപ്പുർ കോൺഗ്രസ് മുൻ അധ്യക്ഷൻ ബിജെപിയിൽ; തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയുള്ള നേതാവിന്റെ പാർട്ടിമാറ്റം കോൺഗ്രസിന് തിരിച്ചടി

മണിപ്പുർ കോൺഗ്രസ് മുൻ അധ്യക്ഷൻ ബിജെപിയിൽ; തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയുള്ള നേതാവിന്റെ പാർട്ടിമാറ്റം കോൺഗ്രസിന് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ഇംഫാൽ: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും തുടരുകയാണ്. മണിപ്പൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവ് മറുകണ്ടം ചാടി. മണിപ്പുർ കോൺഗ്രസ് മുൻ അധ്യക്ഷനാണ് ബിജെപിയിൽ ചേർന്നത്. മണിപ്പുർ കോൺഗ്രസ് അധ്യക്ഷനായിരുന്ന ഗോവിന്ദാസ് കൊന്തൗജമാണ് ബിജെപിയിൽ ചേർന്നത്. ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഗോവിന്ദാസ് കൊന്തൗജത്തിന് അംഗത്വം നൽകി. മണിപ്പുരിലെ മുൻ മന്ത്രി കൂടിയാണ് ഗോവിന്ദാസ് കൊന്തൗജം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് മുൻ കോൺഗ്രസ് അധ്യക്ഷന്റെ ബിജെപി പ്രവേശനം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒരു മാസം മുൻപാണ് ഗോവിന്ദാസ് കൊന്തൗജം രാജി വച്ചത്. പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗ്വതവും ഗോവിന്ദാസ് രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അംഗത്വം ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് പാർട്ടി മാറ്റം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ മണിപ്പുർ സമാധാനപരമായാണ് മുന്നോട്ട് പോകുന്നതെന്ന് ബിരേൻ സിങ് പറഞ്ഞു. 'ഞാനും കോൺഗ്രസിലായിരുന്നു. പക്ഷേ ഡ്രൈവർ ഉറങ്ങുകയാണെങ്കിൽ വാഹനം എങ്ങനെ നീങ്ങും? അക്രമം, സമരം, ബന്ദ് എന്നിവ മണിപ്പുരിൽ സ്ഥിരമായിരുന്നു. എന്നാൽ മോദി സർക്കാർ വന്നതു മുതൽ കാര്യങ്ങൾ സമാധാനപരമായി' മണിപ്പുർ മുഖ്യമന്ത്രി പറഞ്ഞു.

മുൻ മന്ത്രി കൂടിയായ ഗോവിന്ദാസ് കൊന്തൗജം ബിഷ്ണപുരിൽ നിന്ന് ആറ് തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. 2020 ഡിസംബറിലാണ് അദ്ദേഹം മണിപ്പുർ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP