Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടൻ മീനുകൾക്ക് ഭീഷണിയായി ആഫ്രിക്കൻ മുഷികൾ ജലാശയം കീഴടക്കുന്നു; ആഫ്രിക്കൻ മുഷു പെരുകാൻ കാരണമാകുന്നത് അലങ്കാര ആവശ്യത്തിനായി വാങ്ങി ഉപേക്ഷിക്കുന്നത്; മുന്നറിയിപ്പുമായി കെ.എഫ്.ആർ.

നാടൻ മീനുകൾക്ക് ഭീഷണിയായി ആഫ്രിക്കൻ മുഷികൾ ജലാശയം കീഴടക്കുന്നു; ആഫ്രിക്കൻ മുഷു പെരുകാൻ കാരണമാകുന്നത് അലങ്കാര ആവശ്യത്തിനായി വാങ്ങി ഉപേക്ഷിക്കുന്നത്; മുന്നറിയിപ്പുമായി കെ.എഫ്.ആർ.

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാടൻ മീനുകൾക്ക് ഭീഷണിയായി ജലാശയങ്ങളിൽ ആഫ്രിക്കൻ മുഷുവിന്റെ സാന്നിദ്ധ്യം വർധിക്കുന്നതായി റിപ്പോർട്ട്. അലങ്കാര ആവശ്യത്തിന് ഉപയോഗിച്ച ശേഷം ജലാശയങ്ങളിൽ ഉപേക്ഷിക്കുന്നതാണ് പ്രശ്‌നത്തിന് കാരണമായി ചുണ്ടിക്കാട്ടുന്നത്.പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിലെ (കെ.എഫ്.ആർ.ഐ.) ശാസ്ത്രജ്ഞരാണ് സർവേയ്ക്കിടെ ഇവയെ വ്യാപകമായി കണ്ടതിനാൽ മുന്നറിയിപ്പ് നൽകുന്നത്.

വാങ്ങി വർഷങ്ങൾ കഴിയുമ്പോൾ ഏതെങ്കിലും ജലാശയത്തിൽ കളഞ്ഞവയാണ് പെരുകുന്നത്.
ആഫ്രിക്കൻ മുഷി വ്യാപിച്ചാൽ നാടൻ മീനിനെത്തേടി അലയേണ്ടിവരുന്ന കാലം വിദൂരമല്ല. ഭക്ഷണാവശ്യത്തിന് ഈ മീനിനെ പിടിക്കാറുമില്ല. ഇപ്പോൾ വീടുകളിൽ ഉള്ളവയെ ജലാശയങ്ങളിൽ തള്ളുന്നത് ഒഴിവാക്കിയാൽ വരാനിരിക്കുന്ന അപകടത്തിന്റെ കാഠിന്യം ലഘൂകരിക്കുകയെങ്കിലും ചെയ്യാമെന്നും ഗവേഷകർ പറയുന്നു.

ബ്രസീൽ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് അലങ്കാരമത്സ്യമായി എത്തിയതാണ് ആഫ്രിക്കൻ മുഷി എന്ന ക്ലാരിയസ് ഗരിയേപിനസ് .1990-ൽ എത്തിച്ച ഇവയെ വളർത്താൻ മാത്രമാണ് നിയമം അനുവദിക്കുന്നത്. എന്നാൽ, ഡിമാൻഡ് കൂടിയപ്പോൾ പ്രജനനം വഴി വ്യാപകമായ കച്ചവടത്തിലേക്ക് മാറി. അലങ്കാരമത്സ്യങ്ങൾക്കുള്ള പ്രത്യേക തീറ്റയൊന്നും ആവശ്യമില്ലാത്ത ആഫ്രിക്കൻ മുഷിയുടെ കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടുപോയവർ ടാങ്കിൽ വളർത്തി. അതിവേഗം വളരുന്ന ഇവ ടാങ്കിലും നിൽക്കാതെ വരുമ്പോഴാണ് വാങ്ങിയവർ ഉപേക്ഷിക്കുന്നത്. പൂർണ വളർച്ചയെത്തുമ്പോൾ ഇവയ്ക്ക് 1.7 മീറ്റർ നീളവും 60 കിലോ വരെ ഭാരവും വരും.

ഇവയുമായി സാമ്യമുള്ള തദ്ദേശീയ മീനുകൾ ഒരു സീസണിൽ 7,000 മുതൽ 15,000 വരെ മുട്ടകൾ ഇടുമ്പോൾ ആഫ്രിക്കൻ മുഷി രണ്ടു ലക്ഷം മുട്ടകൾ വരെ ഇടും. ജലാശയങ്ങളിൽ എത്തുന്ന ഇവയുടെ എണ്ണം അതിവേഗം കൂടുന്നതിന്റെ കാരണവും ഇതാണ്. . ഇപ്പോഴത്തെ രീതി തുടർന്നാൽ നാട്ടിലെ ജലായശങ്ങളിൽ അഞ്ചുവർഷത്തിനകം തന്നെ ആഫ്രിക്കൻ മുഷി ഭീതിദമാം വിധം പെരുകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.

കോഴിക്കോട്ടും തിരുവനന്തപുരത്തും ഉള്ള ചില കുളങ്ങളിൽ ആഫ്രിക്കന്മുഷി മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ കുളത്തിൽ മറ്റൊരു മീനോ ജലജീവികളോ ഇല്ലെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP