Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ഗ്രൂപ്പ് അറിയാൻ രക്തപരിശോധന വേണ്ട; അച്ഛന്റെ പാരമ്പര്യത്തിനൊപ്പം എന്ന് പറഞ്ഞ് ഐക്കാരനായി ശബരീനാഥ്; എ ഗ്രൂപ്പുകാരുടെ കടന്നാക്രമണം കണ്ടു ഞെട്ടി ഷാഫി പറമ്പിലും; യൂത്ത് കോൺഗ്രസിൽ നേതൃമാറ്റം ഉയർത്തുന്നത് വിഡിയെ തകർക്കാൻ; ചെന്നിത്തല രണ്ടും കൽപ്പിച്ച്

എന്റെ ഗ്രൂപ്പ് അറിയാൻ രക്തപരിശോധന വേണ്ട; അച്ഛന്റെ പാരമ്പര്യത്തിനൊപ്പം എന്ന് പറഞ്ഞ് ഐക്കാരനായി ശബരീനാഥ്; എ ഗ്രൂപ്പുകാരുടെ കടന്നാക്രമണം കണ്ടു ഞെട്ടി ഷാഫി പറമ്പിലും; യൂത്ത് കോൺഗ്രസിൽ നേതൃമാറ്റം ഉയർത്തുന്നത് വിഡിയെ തകർക്കാൻ; ചെന്നിത്തല രണ്ടും കൽപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിലിനും ശബരിനാഥിനും എതിരെ സംയുക്ത നീക്കവുമായി എ-ഐ ഗ്രൂപ്പുകൾ. രണ്ട് ദിവസം മുമ്പ് നടന്ന സംസ്ഥാന കമ്മറ്റിയിൽ ഇരു ഗ്രൂപ്പുകളും ഷാഫി പറമ്പിലിനെ കടന്നാക്രമിച്ചത് കോൺഗ്രസിലെ പുതിയ ശാക്തിക ചേരിയുടെ പിറവിയാണ് സൂചിപ്പിക്കുന്നത്. വിഡി സതീശനേയും ഷാഫി പറമ്പിലിനേയും ഒറ്റപ്പെടുത്താനാണ് ഈ നേതൃത്വത്തിന്റെ തീരുമാനം. ഷാഫി പറമ്പിലിനെ പുറത്താക്കാനാണ് ചെന്നിത്തലയുടെ കരുനീക്കങ്ങൾ.

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണമെന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം. ഇക്കാര്യം ഷാഫിയെ അറിയിക്കുകയും ചെയ്തു. എന്നാൽ വിഡി സതീശനൊപ്പമായിരുന്നു ഷാഫി. ശബരീനാഥും ഐ ഗ്രൂപ്പിനെ അംഗീകരിച്ചില്ല. ഇരുവരേയും വിഡി ഗ്രൂപ്പായാണ് ചെന്നിത്തല പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസിൽ നേതൃമാറ്റമെന്ന ആവശ്യം ചർച്ചയാക്കുന്നത്.

കെ എസ് യു പുനഃസംഘടനയിൽ അടക്കം എഐ ഗ്രൂപ്പുകൾ ധാരണയായി. കെപിസിസി അധ്യക്ഷൻ കെ സൂധാകരനേയും ഈ കൂട്ടുകെട്ട് അംഗീകരിക്കും. കെഎസ് യു അധ്യക്ഷനായി കണ്ണൂരിൽ സുധാകര അനുകൂലിയെ നിയമിക്കാൻ പോലും ഐ ഗ്രൂപ്പ് സമ്മതിച്ചു. എന്നാൽ വിഡി സതീശനോടും ഷാഫി പറമ്പിലിനും മാപ്പ് നൽകുകയുമില്ല. യൂത്ത് കോൺഗ്രസിൽ ശബരിനാഥും ഗ്രൂപ്പിന് പുറത്താണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഭൂരിഭാഗം നേതാക്കൾ കടന്നക്രമണം നടത്തി. ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. നേതൃമാറ്റം യൂത്ത് കോൺഗ്രസിലും ആവാം എന്നും നേതാക്കൾ പറഞ്ഞു. ഷാഫി എ ഗ്രൂപ്പിലായിരുന്നു. എന്നാൽ എ ഗ്രൂപ്പുകാർ ആരും ഷാഫിയെ പിന്തുണച്ചില്ല. ഇതോടെ തീർത്തും ഒറ്റപ്പെട്ടു. ഗ്രൂപ്പിന്റെ പേരിൽ സംസാരിക്കാനും ഷാഫി തയ്യാറായില്ല. എന്നാൽ ശബരി താൻ ഇപ്പോഴും ഐ ഗ്രൂപ്പിലാണെന്ന് വിശദീകരിച്ചു.

എന്റെ ബ്ലഡ് ഗ്രൂപ്പ് പോലും പരിശോധിക്കേണ്ടതില്ല. കുടുംബപരമായി തന്നെ ഞാൻ ഐ ഗ്രൂപ്പിലാണെന്ന് വിശദീകരിച്ചാണ് ശബരി പിടിച്ചു നിന്നത്. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന വിമർശനമാണ് പ്രധാനമായും ഉയർത്തിയത്. നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ചില സ്വന്തക്കാർക്ക് സംഘടനക്കകത്ത് അനർഹമായ പ്രമോഷൻ നൽകി നിയമസഭാ സീറ്റ് നൽകിയതുകൊണ്ടാണ് മൽസരിച്ചവരിൽ 12 പേരിൽ 11 പേരും തോറ്റുപോയതെന്നാണ് ഉയർന്ന വിമർശനം.

ഈ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഷാഫി ഏറ്റെടുത്ത് രാജി വെച്ച് ഒഴിയണം. വൈസ് പ്രസിഡന്റ്‌റിറ്റെ പരാജയവും , പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാൻ കഴിയാത്തതുകൊണ്ടാണെന്നും നേതാക്കൾ ആരോപിച്ചു. യൂത്ത് കോൺഗ്രസിന് മുഴുവൻ സമയ പ്രസിഡന്റ വേണം.സംസ്ഥാന നേതാക്കൾ വിളിച്ചാൽ പോലും ഫോൺ എടുക്കാൻ സമയമില്ലാത്ത പ്രസിഡന്റ്‌റായി ഷാഫി മാറിയെന്നാണ് ആരോപണം.

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എന്ന പേരിൽ കെ.പി.സിസി പ്രസിഡന്റ്‌റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റുവാൻ വേണ്ടി സംഘടന അറിയാതെ ഹൈക്കമാൻഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഗുരുതരമായ തെറ്റാണെന്ന വിമർശനവും ഉയർന്നു. മലപ്പുറം ജില്ലയിലെ യൂത്ത് കോൺഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റിക്കാരന് നൽകിയത് പേയ്മെന്റ് വാങ്ങിയാണോ എന്നും നേതാക്കൾ ആരോപണം ഉന്നയിച്ചു.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് അദ്ദേഹത്തിന്റെ കഴിഞ്ഞകാല നിലപാടുകൾക്ക് കടക വിരുദ്ധമായിട്ടാണ്. പൊതുസമൂഹത്തിന് മുന്നിൽ ഇത് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കി. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ യൂത്ത് കോൺഗ്രസിന്റെ നിലപാട് എന്താണ് എന്നും നേതാക്കൾ യോഗത്തിൽ ചോദിച്ചു. രണ്ടു ഗ്രൂപ്പുകാരും ഒരേ മനസ്സോടെയാണ് ഷാഫിയെ കടന്നാക്രമിച്ചത്.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാൻ നോക്കണ്ടെന്ന് ഷാഫി പറമ്പിലും പ്രതികരിക്കുന്നുണ്ട്. 'വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടി തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കാൻ നോക്കണ്ട. തെറ്റുകൾ സംഭവിച്ചെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകും. ഇപ്പോൾ ഒറ്റക്കെട്ടായി സംഘടന ശക്തിപ്പെടുത്തുകയാണ് വേണ്ടത്'- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ഷാഫി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP