Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി അറേബ്യയിൽ കണ്ടെത്തിയത് 7000 വർഷം പഴക്കമുള്ള നരബലിയുടെ തെളിവുകൾ; മനുഷ്യരും മൃഗങ്ങളും അടക്കം 40 വ്യത്യസ്ഥ വിഭാഗങ്ങൾ ഈ ഗുഹകളിൽ ജീവത്യാഗം ചെയ്തിരുന്നുവെന്ന് തെളിവുകൾ

സൗദി അറേബ്യയിൽ കണ്ടെത്തിയത് 7000 വർഷം പഴക്കമുള്ള നരബലിയുടെ തെളിവുകൾ; മനുഷ്യരും മൃഗങ്ങളും അടക്കം 40 വ്യത്യസ്ഥ വിഭാഗങ്ങൾ ഈ ഗുഹകളിൽ ജീവത്യാഗം ചെയ്തിരുന്നുവെന്ന് തെളിവുകൾ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ഭൗമാന്തര ഭാഗത്തുനിന്നും ഭൗമോപരിതലത്തിലേക്ക് ലാവ ഒഴുകിയെത്തുന്നത് ലാവാ കുഴലുകൾ എന്നറിയപ്പെടുന്ന ഘടനകളിലൂടെയാണ്. ഇത്തരത്തിൽ വടക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ ചില ഉണങ്ങി വരണ്ട ലാവാക്കുഴലുകളിൽ ഗവേഷണം നടത്തിയ ഗവേഷകർക്ക് ലഭിച്ചത് മനുഷ്യരുടെയും മൃഗങ്ങളുടെയും ആയിർക്കണക്കിന് അസ്ഥികളാണ്.

ആയിരക്കണക്കിന് വർഷങ്ങളോളം ഈ മേഖലയിൽ മനുഷ്യരും മൃഗങ്ങളും അധികമായി കൊല്ലപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് ഗവേഷകർ പറയുന്നു. അസ്ഥികഷ്ണങ്ങളുടെ വലിയ കൂമ്പാരങ്ങളാണ് ഇവിടെ ഉത്ഖനനം ചെയ്തപ്പോൾ ലഭിച്ചത് റേഡിയോ കാർബൺ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തിയത് ഇവയ്ക്ക് 7000 വർഷത്തിലധികം പഴക്കമുണ്ടെന്നുള്ളതാണ്.

ശരീരത്തിൽ വരയുള്ള ഇനത്തിൽ പെട്ട കഴുതപ്പുലികളാണ് ഈ അസ്ഥികഷ്ണങ്ങൾക്ക് പുറകിൽ എന്നാണ് ഗവേഷകരുടെ നിഗമനം. മനുഷ്യർക്ക് പുറമെ കുതിര, കഴുത, ഒട്ടകം, ആട്, തുടങ്ങി മറ്റിനം കഴുതപ്പുലികളുടെ അസ്ഥികൾ വരെ ഇക്കൂട്ടത്തിലുണ്ട്. അസ്ഥികഷ്ണങ്ങൾക്ക് പുറമെ മനുഷ്യന്റെ തലയോട്ടികളും കണ്ടെടുത്തിട്ടുണ്ട്. മനുഷ്യരുടെ കുഴിമാടങ്ങൾ തുറന്ന് മാംസം ഭക്ഷിക്കുക എന്നത് കഴുതപ്പുലികളുടേ ഒരു സ്വഭാവമാണ്.

സാധാരണയായി രാത്രികാലങ്ങളിൽ ഇരതേടാനിറങ്ങുന്ന കഴുതപ്പുലികൾ ചെറു കീടങ്ങളെ മുതൽ മനുഷ്യമാംസം വരെ എന്തും ഭക്ഷിക്കാറുണ്ട്. സാധാരണയായി മറ്റ് മൃഗങ്ങൾ കൊന്നിട്ട്, അഴുകിത്തുടങ്ങുന്ന മാംസമാണ് ഇവ ഭക്ഷിക്കാറുള്ളത്. നല്ല ശക്തിയേറിയ ചുണ്ടുകൾ ഉപയോഗിച്ച് ഇവയ്ക്ക് ഏത്ര ബലിഷ്ഠമായ അസ്ഥിയും പൊട്ടിക്കാൻ കഴിയും. മാത്രമല്ല, മറ്റു പല മൃഗങ്ങൾക്കും ദഹിക്കാത്ത ഭാഗങ്ങൾ കൂടി ദഹിപ്പിക്കാൻ കഴുതപ്പുലികളുടെ ദഹനേന്ദ്രിയത്തിന് കഴിയും.

2007 ൽ ആയിരുന്നു ഈ ലാവാ കുഴൽ ആദ്യമായി കണ്ടെത്തിയത്. പക്ഷെ അതിനകത്തുനിന്നും മുരൾച്ച ഉയരുന്നതിനാൽ അതിനകത്ത് പോകാൻ ഗവേഷകർ വിസമ്മതിക്കുകയായിരുന്നു. എന്നിരുന്നാലും അടുത്തകാലത്ത് സൗദി ജിയോളജിക്കൽ സർവ്വേ, കിങ് സൗദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ജർമ്മൻ മാക്സ് പ്ലാങ്കിൽ നിന്നുള്ള ഗവേഷകർക്കൊപ്പം ഇവിടെ ഉത്ഖനനം ചെയ്യുവാൻ ധൈര്യം കാട്ടുകയായിരുന്നു. അസ്ഥികൾ അധികവും മാംസഭുക്കുകളായ ജീവികളുടേതാണ്. ഈ കുഴലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇവ ഏറ്റവും കൂടുതലായി കണ്ടെത്തിയതും.

ചെന്നായ്, കു്യൂറുക്കൻ, വവ്വാൽ ആട് എന്നെ മൃഗങ്ങളുടെ സാന്നിദ്ധ്യം ഈ മേഖലയിൽ ഉണ്ടായിരുന്നതായി ഇത് തെളിയിക്കുന്നു. ഈ ലാവാ കുഴലിൽ കണ്ടെത്തിയ പതിനായിരക്കണക്കിന് അസ്ഥികഷ്ണങ്ങളിൽ നിന്നും 1,917 അസ്ഥികൾ കൂടുതൽ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അതിൽ 13 സാംപിളുകളിലാണ് റേഡിയൊ കാർബൺ ഡേറ്റിങ് നടത്തിയതും ഇവയ്ക്ക് 7000 വർഷത്തോളം പഴക്കമുണ്ടെന്ന് കണ്ടെത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP