Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശിവൻകുട്ടിക്ക് കസേരിയിൽ ഉറച്ചിരിക്കാൻ കഴിയുന്നതിന് കാരണം ലാവ്‌ലിനിലും രാജി ഒഴിവാക്കാൻ; വിചാരണ നേരിടുമ്പോഴും മന്ത്രിയായി തുടരാൻ അനുവദിക്കുന്നതിന് പിന്നിൽ പുതിയ കീഴ് വഴക്കം ഉണ്ടാക്കാനുള്ള പിണറായി തന്ത്രമോ? നിയമസഭാ കയ്യാങ്കളിൽ സിപിഎം ഉറച്ച നിലപാടിലേക്ക്

ശിവൻകുട്ടിക്ക് കസേരിയിൽ ഉറച്ചിരിക്കാൻ കഴിയുന്നതിന് കാരണം ലാവ്‌ലിനിലും രാജി ഒഴിവാക്കാൻ; വിചാരണ നേരിടുമ്പോഴും മന്ത്രിയായി തുടരാൻ അനുവദിക്കുന്നതിന് പിന്നിൽ പുതിയ കീഴ് വഴക്കം ഉണ്ടാക്കാനുള്ള പിണറായി തന്ത്രമോ? നിയമസഭാ കയ്യാങ്കളിൽ സിപിഎം ഉറച്ച നിലപാടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : നിയമസഭാ അതിക്രമക്കേസിൽ വിചാരണ നേരിേടണ്ടേിവരുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവെക്കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തിന് പിന്നിൽ ലാവ്‌ലിൻ പേടിയോ? മന്ത്രി രാജിവെക്കേണ്ടെന്ന രാഷ്ട്രീയതീരുമാനം സിപിഎം. എടുത്തിട്ടുള്ളതിനാൽ ശിവൻകുട്ടി ഉടനടി സ്ഥാനമൊഴിയില്ല. ഇത് പ്രതിപക്ഷത്തിനും അറിയാം. ലാവ്‌ലിൻ കേസിലെ വിധി എന്തായാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ വേണ്ടിയാണ് പിണറായി വിജയന്റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ശിവൻകുട്ടിയെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം വിലയിരുത്തുന്നു.

സുപ്രീംകോടതി നിർദേശപ്രകാരം വിചാരണ നേരിടേണ്ടിവന്നാലും മന്ത്രി രാജിവെക്കാത്തത് പുതിയ കീഴ്‌വഴക്കം ലക്ഷ്യമിട്ടാണ്. ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ മുഖ്യമന്ത്രി വിചാരണ നേരിടണമെന്നാണ് വിധിവരുന്നതെങ്കിൽ അന്ന് പിണറായിയുടെ രാജിക്ക് സിപിഎമ്മിനുള്ളിലും ആവശ്യം ഉയരും. ഇത് മനസ്സിലാക്കിയാണ് ശിവൻകുട്ടിയിലെ തീരുമാനം. ഇതോടെ സുപ്രീംകോടതി വിധി എതിരായാൽ പിണറായിക്കും രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലാതെയാകും.

നിയമസഭാ കയ്യാങ്കളി കേസ് നടത്തേണ്ടത് സംസ്ഥന സർക്കാരാണ്. പ്രോസിക്യൂഷനാണ് ശിവൻകുട്ടിയ്‌ക്കെതിരെ വാദിക്കേണ്ടത്. ലാവ്‌ലിൻ കേസിൽ സിബിഐയാണ് അന്വേഷണ ഏജൻസി. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിന് കേസ് നടത്തിപ്പിൽ യാതൊരു റോളുമില്ല. സ്വാധീനിക്കാനും കഴിയില്ല. ഈ സാഹചര്യം എല്ലാം ചർച്ചയാക്കി ലാവ്‌ലിൻ വിധി എതിരായാലും പിണറായി രാജിവയ്ക്കില്ല. കീഴ് കോടതിയും ഹൈക്കോടതിയും വിടുതൽ നൽകിയ സാഹചര്യവും വിശദീകരിക്കും. ഇത്തരത്തിലൊരു പ്ലാൻ തയ്യാറാക്കുന്നുണ്ട്. ശിവൻകുട്ടി രാജിവച്ചാൽ ഇത് പൊളിയും. ഈ സാഹചര്യമാണ് ശിവൻകുട്ടിക്ക് വിനയാകുന്നത്.

അഴിമതി കേസുകളിൽ സംശയ നിഴലിലുള്ളവർക്ക് മത്സരിക്കാൻ സീറ്റ് പോലും കൊടുക്കാത്ത പാർട്ടിയായിരുന്നു ഒരുകാലത്ത് സിപിഎം. വിചാരണ നേരിടുന്നവരെ അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. ലാവ്‌ലിൻ അഴിമതിയിൽ പ്രതിയായിരുന്ന പിണറായി മത്സരിക്കാത്തത് പോലും ഈ സാഹചര്യത്തിലാണെന്ന് സിപിഎം തന്നെ വിശദീകരിച്ചിരുന്നു. ഈ കാലത്തെ മാറ്റി എടുത്തു കഴിഞ്ഞു പിണറായി. ഇനി ലാവ്‌ലിനിലെ വിധി എതിരായാലും രാജിവയ്‌ക്കേണ്ടതില്ലാത്ത സാഹചര്യം ഉണ്ടായി കഴിഞ്ഞു.

ലാവ്‌ലിനിലെ വിധി എതിരായാൽ ശിവൻകുട്ടിയുടെ കീഴ്‌വഴക്കം പിണറായയിക്കും തുണയാകുമെന്ന് പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ഒഴിവാക്കുന്നത് ഇതുകൂടി മനസ്സിൽക്കണ്ടാണെന്നാണ് വാദം. അതുകൊണ്ട് തന്നെ ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കും. വ്യാഴാഴ്ച കോൺഗ്രസ് ജില്ലാകേന്ദ്രങ്ങളിൽ സമരം നടത്തി. വരുംദിവസങ്ങളിൽ യു.ഡി.എഫ്. നേതൃത്വത്തിലും സമരം നടത്താനാണ് തീരുമാനം.

മന്ത്രി ക്രിമിനൽക്കേസിലെ പ്രതിയായി നിൽക്കുന്നത് പരമാവധി തുറന്നുകാട്ടുകയാണ് പ്രതിപക്ഷലക്ഷ്യം. സുപ്രീംകോടതി നിർദേശപ്രകാരം വിചാരണ നേരിടേണ്ടിവന്നാലും മന്ത്രി രാജിവെക്കാത്തത് പുതിയ കീഴ്‌വഴക്കം ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനവും ചർച്ചയാക്കും. ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ ഇതിൽ മുഖ്യമന്ത്രി വിചാരണ നേരിടണമെന്നാണ് വിധിവരുന്നതെങ്കിൽ കീഴ്‌വഴക്കം അദ്ദേഹത്തിനും തുണയാകുമെന്ന് പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയപ്രതിഷേധത്തിന്റെ പേരിലുള്ള കേസിൽ വിചാരണനേരിടുന്നതിൽ പ്രശ്‌നമില്ലെന്നാണ് സിപിഎം. നിലപാട്. നിയമസഭയിലെ വിവാദസംഭവങ്ങളുടെയിടയിൽ ഇടതുപക്ഷത്തെ വനിതാ എംഎ‍ൽഎ.മാർ നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. അതിന്മേൽ കേസെടുക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ഈ കേസ് ഹൈക്കോടതിയിൽ സ്‌റ്റേയിലാണ്. ഇത് മാറ്റാനുള്ള നടപടിയും എടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP