Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാസ്റ്റ് ഗ്രേഡ് പട്ടിക് സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്; നടപടി പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ച്

ലാസ്റ്റ് ഗ്രേഡ് പട്ടിക് സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്; നടപടി പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ന് കാലാവധി അവസാനിക്കാനിരുന്ന പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽജിഎസ്) റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്.

എൽജിഎസ് പട്ടികയുടെ കാലാവധി തീരുന്നത് ജൂൺ 29ന് ആയിരുന്നു. കോവിഡ് കാലത്തു നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികൾ പ്രതിഷേധം ഉയർത്തിയതോടെയാണ് ഇതുൾപ്പെടെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് 493 പട്ടികകളുടെ കാലാവധി ആറ് മാസം നീട്ടാൻ തീരുമാനിച്ചത്. അടുത്ത ബുധനാഴ്ച കാലാവധി തീരുന്ന 493 റാങ്ക് പട്ടികകളിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ളത് എൽജിഎസിലാണ്. മൂന്ന് വർഷമാണ് ഒരു പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നുണ്ടെങ്കിൽ കുറഞ്ഞത് 3 മാസത്തേക്കായിരിക്കണമെന്നാണു പിഎസ്‌സി ചട്ടം. എൽജിഎസ് പട്ടികയുടെ കാര്യത്തിൽ ഫലത്തിൽ 36 ദിവസം മാത്രമാണ് നീട്ടിക്കിട്ടിയത്. ഇതു ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ ട്രിബ്യൂണലിനെ സമീപിച്ചത്. സമാന സാഹചര്യം നേരിടുന്ന വനിതാ പൊലീസ് റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ ഹർജിയും ട്രിബ്യൂണൽ എറണാകുളം ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.

പിഎസ്‌സി അപ്പീലിന്

തിരുവനന്തപുരം: അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്കെതിരെ പിഎസ്‌സി അപ്പീൽ നൽകും. ഒരു റാങ്ക് പട്ടിക മാത്രമായി നീട്ടാൻ സാങ്കേതിക, നിയമ തടസ്സങ്ങളുണ്ടെന്നാണു വാദം. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതിന്റെയും കാലഹരണപ്പെടുന്നതിന്റെയും വ്യവസ്ഥകൾ മുൻപ് പലതവണ മേൽക്കോടതികൾ പരിശോധിച്ച് അംഗീകരിച്ചതാണെന്നും അതിനു വിരുദ്ധമായ വിധി നിലനിൽക്കില്ലെന്നുമാണ് പിഎസ്‌സിക്കു ലഭിച്ച നിയമോപദേശം. വിധിപ്പകർപ്പ് ലഭിച്ചാൽ തുടർനടപടിയുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP