Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒടുവിൽ ഷറാറ ഷറഫുദ്ദീന് ജയിൽ മോചനം; പതിനഞ്ചുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന തലശേരിയിലെ പ്രവാസി വ്യവസായിക്ക് കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധിയോടെ; പാസ്‌പോർട്ട് കെട്ടിവെക്കണം

ഒടുവിൽ ഷറാറ ഷറഫുദ്ദീന് ജയിൽ മോചനം; പതിനഞ്ചുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന തലശേരിയിലെ പ്രവാസി വ്യവസായിക്ക് കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധിയോടെ; പാസ്‌പോർട്ട് കെട്ടിവെക്കണം

അനീഷ് കുമാർ

തലശേരി: പോക്സോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട തലശേരിയിലെ വ്യവസായ പ്രമുഖൻ ഷറാറ ഷറഫുദ്ദീന്(68) തലശേരി കോടതി ജാമ്യം അനുവദിച്ചു. ജില്ലാസെഷൻസ് കോടതി ജഡ്ജ് എ.വി മൃദുലയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തലശേരിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. കെ.വിശ്വൻ മുഖേനെ സമർപ്പിച്ച ജാമ്യഹരജിയിൽ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമായിരുന്നു വിധി.

കുറ്റാരോപിതൻ തന്റെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഇന്ത്യ വിട്ടു പോകാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടു കെട്ടിവയ്ക്കണമെന്നും കേസ് നടപടികളിൽ ഇടപെടുകയോ പരാതിക്കാരിയിൽ സ്വാധീനം ചെലുത്താനോ പാടില്ലെന്ന കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്് നേരത്തെ കോടതി രണ്ടുതവണ പ്രവാസി വ്യവസായിക്ക് ജാമ്യം നിഷേധിച്ചിരുന്നു പതിനഞ്ചുവയസുകാരി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ഈക്കഴിഞ്ഞ ജൂൺ 27നാണ് ധർമടം സി. ഐ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇയാളെ തലശേരി കുയ്യാലി ഗുഡ് ഷെഡ് റോഡിലുള്ള ഷറാറ ബംഗൽവിലെത്തിയ അറസ്റ്റു ചെയ്തത്.

ധർമടംപൊലിസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തതിനു ശേഷം പിന്നീട് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. കോടതി റിമാൻഡ് ചെയ് ഷറഫുദ്ദീനെ നെഞ്ചുവേദനയെ തുടർന്ന് അന്നേ ദിവസം തന്നെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതു വിവാദമായതോടെ ബി. ജെ. പി ശക്തമായി പ്രതിഷേധിക്കുകയും സമരരംഗത്തേക്ക് വരികയും ചെയ്തു. ഇതിനെ തുടർന്നാണ് കുറ്റാരോപിതനെ തിരികെ കണ്ണൂർ സബ് ജയിലിലേക്ക് മാറ്റരയത്. ഇതേ കേസിൽ കുറ്റാരോപിതരായ പെൺകുട്ടിയുടെ മാതൃസഹോദരിക്കും ഇവരുടെ ഭർത്താവിനും കോടതി ജാമ്യം നിഷേധിച്ചിട്ടുണ്ട്.

കേസിൽ ഒന്നും രണ്ടും പ്രതികളാണിവർ. കതിരൂരിൽ വാടകക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇവർ വീടുവയ്ക്കാനുള്ള പണം നൽകാമെന്ന ഷറഫുദ്ദീന്റെ വാഗ്ദ്ധാനത്തിൽ വിശ്വസിച്ചാണ് പെൺകുട്ടിയുമായി ഓട്ടോറിക്ഷയിൽ കുയ്യാലിയിലുള്ള ഷറാറ ഷറഫുദ്ദീന്റെ ബംഗൽവിലെത്തിയത്. ഇളയമ്മയുടെ ഭർത്താവ് തന്റെ രണ്ടുതവണ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. ഇരുവരും ജയിലി്ൽ റിമാൻഡിലാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP