Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ കോളേജുകളിൽ പുതിയ പ്രിൻസിപ്പാൾമാർക്ക് സ്ഥലം മാറ്റം; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പാൾ/ ജോയിന്റ് ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ തസ്തികയിലെ സ്ഥലം മാറ്റവും റഗുലർ സ്ഥാനക്കയറ്റവും അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യത്തെ രണ്ട് പേരെ സ്ഥലം മാറ്റിയും ബാക്കി 9 പേരെ റഗുലർ സ്ഥാനക്കയറ്റം അംഗീകരിച്ചുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വയനാട് മെഡിക്കൽ കോളേജിൽ ആദ്യമായാണ് പ്രിൻസിപ്പാളിനെ നിയമിക്കുന്നത്. മറ്റ് മെഡിക്കൽ കോളേജുകളിൽ വിരമിച്ച ഒഴിവുകളാണ് നികത്തുന്നത്.

1. കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായ ഡോ. എൻ. റോയിയെ സ്ഥലം മാറ്റി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലുള്ള സ്പെഷ്യൽ ഓഫീസർ തസ്തികയിൽ നിയമിച്ചു.
2. ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായ ഡോ. എം.എച്ച്. അബ്ദുൾ റഷീദിനെ സ്ഥലം മാറ്റി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
3. കോന്നി സർക്കാർ മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന ഡോ. മിന്നി മേരി മാമ്മനെ പത്തനംതിട്ട കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
4. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ. എം. സബൂറാ ബീഗത്തിനെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
5. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുന്ന ഡോ. കെ. അജയകുമാറിനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
6. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഫാർമ്മക്കോളജി വിഭാഗം പ്രൊഫസറായ ഡോ. പി. കലാ കേശവനെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
7. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. കെ. ശശികലയെ ആലപ്പുഴ സർക്കാർ റ്റി.ഡി. മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
8. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗം പ്രൊഫസറായ ഡോ. എസ്. പ്രതാപിനെ തൃശൂർ സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
9. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.കെ. മുബാറക്കിനെ വയനാട് സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
10. കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.പി. ജയകുമാറിനെ കോട്ടയം സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.
11. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ ഡോ. ബി. ഷീലയെ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി നിയമിച്ചു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP