Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം; പലരുടേയും കമന്റുകൾ മ്ലേച്ഛം; പരാതിക്കൊപ്പം പോസ്റ്ററുകളുടെ സ്‌ക്രീൻഷോട്ടും; രജ്ഞിനി ഹരിദാസിനെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാധ്യക്ഷ

തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം; പലരുടേയും കമന്റുകൾ മ്ലേച്ഛം; പരാതിക്കൊപ്പം പോസ്റ്ററുകളുടെ സ്‌ക്രീൻഷോട്ടും; രജ്ഞിനി ഹരിദാസിനെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാധ്യക്ഷ

സ്വന്തം ലേഖകൻ

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അവതാരിക രജ്ഞിനി ഹരിദാസിനെതിരെ പരാതി നൽകി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ. രജ്ഞിന് ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി.

തൃക്കാക്കരയിൽ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തിൽ രഞ്ജിനി ഹരിദാസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പരാതി. രഞ്ജിനിയുടെ നേതൃത്വത്തിൽ മൃഗസ്‌നേഹികൾ തൃക്കാക്കര നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

എന്നാൽ നഗരസഭക്ക് നേരെ നടക്കുന്ന ആരോപണങ്ങളിലേക്ക് തന്നെ ഇരുവരും അനാവശ്യമായി വലിച്ചിഴക്കുന്നുവെന്നാരോപിച്ചാണ് അജിതാ തങ്കപ്പന്റെ പരാതി. തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം നടത്തുകയാണെന്നും പലരുടേയും കമന്റുകൾ മ്ലേച്ഛമാണെന്നും തൃക്കാക്കര എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്ററുകളുടെ സ്‌ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാർഡിൽ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തിൽ തൃക്കാക്കര നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ പ്രതി ചേർത്തു. ഇൻഫോ പാർക്ക് പൊലീസാണ് ഹെൽത്ത് ഇൻസ്പെക്ടർ സജികുമാറിനെ പ്രതിചേർത്തത്. മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP