Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളപട്ടണം സഹകരണ ബാങ്കിലെ സാമ്പത്തിക വെട്ടിപ്പിലെ ആദ്യ കുറ്റപത്രത്തിൽ വിധി നാളെ; യുഡിഎഫ് പ്രതിരോധത്തിൽ

വളപട്ടണം സഹകരണ ബാങ്കിലെ സാമ്പത്തിക വെട്ടിപ്പിലെ ആദ്യ കുറ്റപത്രത്തിൽ വിധി നാളെ; യുഡിഎഫ് പ്രതിരോധത്തിൽ

സ്വന്തം ലേഖകൻ

തലശേരി: കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന് സമാനമായി വർഷങ്ങൾക്കു മുൻപ് മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള വളപട്ടണം സഹകരണ ബാങ്കിൽ നടന്ന ആറു കോടിയലധികം രൂപയുടെ സാമ്പത്തിക വെട്ടിപ്പ് കേസിലെ വിധി നാളെ .

ലീഗ് പ്രാദേശിക നേതൃത്വവുമായി ബന്ധമുള്ളവരാണ് പ്രതികളെന്നതു കൊണ്ടു തന്നെ കരുവന്നൂർ ബാങ്ക് സംസ്ഥാന തലത്തിൽ തന്നെ പ്രചാരണ വിഷയമാക്കുന്ന യു.ഡി.എഫ് കണ്ണൂരിൽ പ്രതിസന്ധിയിലാണ്. വായ്പകളിൽ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും വളപട്ടണം സർവീസ് സഹകരണ ബാങ്കിന് 6,11, 70,000 രൂപ നഷ്ടം വരുത്തിയ കേസിലെ ആദ്യ കുറ്റപത്രത്തിലാണ് തലശേരി വിജിലൻസ് കോടതി നാളെ വിധി പറയുക.

നിലവിൽ 26 പേർ ഉൾപ്പെട്ട കേസിൽ അഞ്ചുപേർക്കെതിരേയാണ് ആദ്യ കുറ്റപത്രം. 250 പേജുള്ള കുറ്റപത്രത്തിൽ ഔദ്യോഗിക സ്ഥാനത്തിരുന്ന് ബാങ്കിനെ ചതിച്ച് വിശ്വാസവഞ്ചന നടത്തൽ, വ്യാജ രേഖ ചമയ്ക്കൽ, അക്കൗണ്ടിൽ കൃത്രിമം കാണിക്കൽ, വ്യാജരേഖ ചമച്ച് ഒറിജിനലായി ഉപയോഗിക്കൽ, ഔദ്യോഗിക സ്ഥാനത്തിരുന്ന് അഴിമതി നടത്തൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങി ഐപിസിയിലെ 409, 420, 468, 471, 465, 477 (അ), 201, 120 (ആ), 109 എന്നീ വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെ 13 (1 സി) എന്നീ കുറ്റവുമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

അന്വേഷണത്തിൽ മുഖ്യപങ്കുവഹിച്ച മുൻ കണ്ണൂർ ഡിവൈഎസ്‌പി ജെ. സന്തോഷ്, വളപട്ടണം സിഐമാരായിരുന്ന പി. ബാലകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ, സഹകരണ അസിസ്റ്റന്റ് ഡയറക്ടർ, സഹകരണ വകുപ്പിലെ ബന്ധപ്പെട്ട ഇൻസ്പെക്ടർമാർ, ഓഡിറ്റർമാർ എന്നിവരടക്കം 25 സാക്ഷികളെയും വിസ്തരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അറുപതോളം രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ പിണറായി സർക്കാർ തന്നെ സമ്മതിക്കുന്ന 104.37 കോടിയുടെ തട്ടിപ്പ്, കാറളം സഹകരണ ബാങ്കിലെ വെട്ടിപ്പ്, സിപിഎമ്മിന്റെ തന്നെ നിയന്ത്രണത്തിലുള്ള കോട്ടയം വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പയെടുത്തവരറിയാതെ ഈടിന്മേൽ വായ്പകൾ അനുവദിച്ചും വ്യാജരേഖ ചമച്ചും സോഫ്റ്റ്‌വെറിൽ ക്രമക്കേട് നടത്തിയും നടത്തിയ 44 കോടിയോളം രൂപയുടെ വൻ തട്ടിപ്പ്, കോൺഗ്രസ് നിയന്ത്രണത്തിലുള്ള സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം തുടങ്ങിയ വിഷയങ്ങൾ സജീവ ചർച്ചയാകുന്നതിനിടെയാണ് മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലായിരുന്ന വളപട്ടണം സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച വിധി പുറത്തുവരുന്നത്.

സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്തുകളിലൊന്നായ വളപട്ടണം പഞ്ചായത്തിൽ യു.ഡി.എഫാണ് ഭരണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP