Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി; 'ശിവൻ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളു'മെന്ന് പരിഹസിച്ച് പി ടി തോമസ്; ആശാൻ അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കുമെന്നും തൃക്കാക്കര എംഎൽഎ

മന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി; 'ശിവൻ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളു'മെന്ന് പരിഹസിച്ച് പി ടി തോമസ്; ആശാൻ അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കുമെന്നും തൃക്കാക്കര എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. രാജി വെക്കണമെന്നാവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധ പരിപാടി നടത്താനാണ് പ്രതിപക്ഷത്തിന്റെ പരിപാടി. സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസും നൽകി. പി ടി തോമസാണ് നോട്ടീസ് നൽകിയത്. ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ വിശദീകരണം നൽകുകയായിരുന്നു. സുപ്രീം കോടതി വിധിയിൽ ഏറ്റവും കൂടുതൽ സമാധാനിക്കുന്നത് കെ എം മാണിയുടെ ആത്മാവ് ആയിരിക്കുമെന്ന് പിടി തോമസ് സഭയിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്ക് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മാതൃകആകാൻ കഴിയുമോയെന്ന് ചോദിച്ച പിടി തോമസ് ശിവൻ കുട്ടി നിയമസഭയിൽ ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സ് ചാനലിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളുമെന്നും പരിഹസിച്ചു.

ആശാൻ അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് എന്ന വാചകം ശിവൻകുട്ടിയെ ഉദ്ധരിച്ച് എഴുതിയതാണെന്നും ശിവൻ കുട്ടിയുടെ രാജി ആവശ്യപ്പെട്ടില്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകനായി മുഖ്യമന്ത്രി മാറുമെന്നും പി ടി തോമസ് സഭയിൽ പറഞ്ഞു.

അതേസമയം ശിവൻകുട്ടി ഇന്ന് സഭയിൽ എത്തിയിട്ടില്ല. അനാരോഗ്യത്തെ തുടർന്നാണ് സഭയിൽ എത്താതിരുന്നത്. പനിയെ തുടർന്ന് വി ശിവൻകുട്ടിക്ക് സ്പീക്കർക്ക് അവധി അപേക്ഷ നൽകി. നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാണ്. അതിനിടെയാണ് അദ്ദേഹം സഭയിൽ എത്താത്തത് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസമാണ് സഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട സർക്കാർ ഹരജി സുപ്രീംകോടതി തള്ളിയത്. കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെ മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് നിർദേശിച്ചുകൊണ്ടാണ് സർക്കാരിന്റെ ഹരജി തള്ളിയത്. സർക്കാർ ഹർജിയിൽ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിർവഹിക്കുന്നതിനാണ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP