Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർത്ത ഈസ്റ്റിൽ മോദി പ്രഭാവം എത്തിച്ച പഴയ കോൺഗ്രസുകാരൻ; വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബിജെപിയോട് ചേർത്ത് നിർത്താൻ മുഖ്യമന്ത്രിയുമാക്കി; ഇമേജുയർത്താൻ നടത്തുന്നത് തീവ്ര ഇടപെടലുകൾ; കുഴപ്പക്കാരാനായ പ്രാദേശിക നേതാവായി ഹിമന്ദ ബിശ്വ ശർമ്മ മാറുമ്പോൾ

നോർത്ത ഈസ്റ്റിൽ മോദി പ്രഭാവം എത്തിച്ച പഴയ കോൺഗ്രസുകാരൻ; വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബിജെപിയോട് ചേർത്ത് നിർത്താൻ മുഖ്യമന്ത്രിയുമാക്കി; ഇമേജുയർത്താൻ നടത്തുന്നത് തീവ്ര ഇടപെടലുകൾ; കുഴപ്പക്കാരാനായ പ്രാദേശിക നേതാവായി ഹിമന്ദ ബിശ്വ ശർമ്മ മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഗോഹട്ടി: നോർത്ത് ഈസ്റ്റിനെ ബിജെപിക്ക് ഒപ്പം എത്തിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യൻ-അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്ക് ദേശീയ രാഷ്ട്രീയം നൽകിയ വിളിപ്പേരാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ പ്രിയപ്പെട്ട നേതാവ്. നോർത്തീസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ രൂപീകരണം തൊട്ട് അതിന്റെ കൺവീനർ. ഇപ്പോൾ അസമിലെ മുഖ്യമന്ത്രി. എന്നാൽ മുഖ്യമന്ത്രി കസേരയിൽ എത്തിയതോടെ ഹിമന്ദയുടെ ഇമേജ് മാറുകയാണ്.

അസം-മിസോറം അതിർത്തിയിലെ സംഘർഷത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് ഹിമന്ദ നടത്തുന്നത്. ഇതോടെ ജനപ്രതിയ നേതാവിന് 'കുഴപ്പക്കാരനായ പ്രാദേശിക നേതാവ്' എന്ന പട്ടം കിട്ടുകയാണ് ഇപ്പോൾ. അസമില്ഡ സ്വന്തം പ്രതിഛായ വർധിപ്പിക്കാനായി അയൽ സംസ്ഥാനത്ത് റെയ്ഡ് നടത്തിയ മുഖ്യമന്ത്രിയാണ് ഈ നേതാവ്. അസം മുഖ്യമന്ത്രിയുടെ ഈ എടുത്തുചാട്ടത്തെ വിമർശിക്കുകയാണു മറ്റു ഗോത്ര സംസ്ഥാനങ്ങളിലെ നേതാക്കളും മാധ്യമങ്ങളും. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരാശരാണ്. അതിർത്തി പ്രശ്‌നത്തെ വഷളാക്കിയത് തലവേദനയാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.

കരുത്തനായ നേതാവ് എന്ന പ്രതിഛായ അസമിൽ സൃഷ്ടിക്കുന്ന ഹിമന്ദയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെമേലുള്ള സ്വാധീനം കുറയുകയാണ്. നോർത്ത് ഈസ്റ്റിൽ പുതിയ കൂട്ടുകെട്ടുകൾ സൃഷ്ടിച്ചും എതിരാളികളെ അവരുടെ പാളയത്തിൽ നിന്നും ചാടിച്ചും ഹിമന്ദ നടത്തിയ രാഷ്ട്രീയ ഇടപെടലുകളാണ് അദ്ദേഹത്തിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യൻ എന്ന വിശേഷണം നൽകിയത്. ഇതിനാണ് ഇന്ന് കോട്ടമുണ്ടാകുന്നത്. ഇത് ഫലത്തിൽ ബിജെപിക്കും തിരിച്ചടിയാകും. അസമിലെ മാത്രം നേതാവായി മാറുകയാണ് ഹിമന്ദ.

അസമിനു വേണ്ടി വാദിക്കുന്ന തീവ്ര പ്രാദേശിക നേതാവായിട്ടാണ് ഹിമന്ദയെ ഇപ്പോൾ വിലയിരുത്തുന്നത്. സംഘർഷ ബാധിതമായ സംസ്ഥാന അതിർത്തിയിൽ പൊലീസിനെ വിട്ടു പ്രശ്‌നം രൂക്ഷമാക്കിയതും മുഖ്യമന്ത്രിയാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. അതിർത്തി തർക്കത്തിൽ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ വരെ അസം സർക്കാറിന്റെ നടപടികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

അസമിന്റെ മുഖ്യമന്ത്രിയാകുക എന്നത് ഹിമന്ദയുടെ വിദ്യാർത്ഥി രാഷ്ട്രീയം തൊട്ടുള്ള ലക്ഷ്യമായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രാദേശിക വികാരത്തോടൊപ്പം നിൽക്കാനാണ് ഹിമന്ദയുടെ തീരുമാനം. അയൽ സംസ്ഥാനത്തെ പൊലീസിന്റെ വെടിയേറ്റ് അസമിൽ ഏഴു പേർ കൊല്ലപ്പെട്ടതു സർക്കാറിന്റെ പരാജയമായി വിവിധ ഗോത്രങ്ങൾക്കിടയിൽ ചർച്ചയാ്. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാട് ഹിമന്ദ എടുക്കുന്നത്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് മീറ്റിങ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിലാണ് അസം-മിസോറം പൊലീസ് തോക്കുകളുമായി ഏറ്റുമുട്ടിയത്. അസം , മിസോറം മുഖ്യമന്ത്രിമാരുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അതിർത്തിതർക്കം എത്രയും പെട്ടെന്നു പരിഹരിക്കണമെന്ന് ഈ യോഗത്തിലും അമിത് ഷാ പറഞ്ഞിരുന്നു. ബിജെപയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് ആണ് മിസോറം ഭരിക്കുന്നത്.

എന്നാൽ മണിക്കൂറുകൾക്കം അസം ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം മിസോറം അതിർത്തിയിൽ പരിശോധന നടത്തുകയായിരുന്നു. ഇവർ മിസോറം പൊലീസിന്റെ ഡ്യൂട്ടി പോസ്റ്റ് കടന്നുകയറിയതാണു വെടിവയ്പിനു കാരണമായത്. വെടിവയ്പിനു ശേഷം പ്രകോപനപരമായ നിലപാടാണ് അസം മുഖ്യമന്ത്രിയെടുത്തത്. അസമിന്റെ ഒരു ഇഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും സ്വന്തം ഭൂമി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പൊലീസുകാർ ജീവൻ ബലി കഴിച്ചതെന്നും ഹിമന്ദ പറഞ്ഞു.

അതിർത്തി സംഘർഷങ്ങൾ പരിഹരിച്ചില്ലെങ്കിൽ ബിജെപിയുടെ ആധിപത്യത്തിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോട്ടം സംഭവിക്കും. നിലവിൽതന്നെ പ്രാദേശിക ഗോത്രപാർട്ടികളുമായി ചേർന്നാണ് ബിജെപി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP