Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളെ കണ്ടെത്തും ഈ ഡ്രോൺ; നിർമ്മിത ബുദ്ധിയുള്ള ഡ്രോൺ വികസിപ്പിച്ച് നാലു മിടുക്കികൾ: ചെലവു കുറഞ്ഞ ഡ്രോൺ നിർമ്മിച്ച് തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ അഭിമാനമാകുന്നു

ആളെ കണ്ടെത്തും ഈ ഡ്രോൺ; നിർമ്മിത ബുദ്ധിയുള്ള ഡ്രോൺ വികസിപ്പിച്ച് നാലു മിടുക്കികൾ: ചെലവു കുറഞ്ഞ ഡ്രോൺ നിർമ്മിച്ച് തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ അഭിമാനമാകുന്നു

സ്വന്തം ലേഖകൻ

തൃശ്ശൂർ: ആളെ കണ്ടെത്തുന്ന ഡ്രോൺ നിർമ്മിച്ച് നാലു മിടുക്കികൾ. ് തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികളാണ് പ്രളയവും തീപ്പിടിത്തവുംപോലുള്ള അത്യാഹിതങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താൻ കഴിയുന്ന നിർമ്മിതബുദ്ധിയുള്ള ഡ്രോൺ നിർമ്മിച്ചത്. തിരുവനന്തപുരത്ത് നടന്ന, കേരളത്തിലെ എൻജിനീയറിങ് കോളേജുകളുടെ ഫൈനൽ ഇയർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് പ്രോജക്ട് അവാർഡും ഇവരുടെ കണ്ടുപിടുത്തത്തിന് ലഭിച്ചു.

തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ അവസാനവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികളായ എസ്. ലക്ഷ്മി, പി. മനാൽ ജലീൽ, വി.എൻ. നന്ദന, എസ്. ശ്രുതി എന്നിവർ ചേർന്നാണ് ഈ കുഞ്ഞൻ ഡ്രോൺ വികസിപ്പിച്ചത്. ഒരുകിലോമീറ്റർ ഉയരത്തിലും രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലും ഡ്രോൺ പ്രവർത്തിക്കും. ഒറ്റപ്പെട്ട മേഖലകളിൽനിന്ന് മനുഷ്യരെമാത്രം കണ്ടെത്താനും ആ വിവരം തത്സമയം പൊലീസിനും അഗ്‌നിരക്ഷാസേനയ്ക്കും കൈമാറാനും കഴിയുന്ന സോഫ്റ്റ്‌വേർ വികസിപ്പിച്ച് ഡ്രോണിൽ ഉൾപ്പെടുത്തിയെന്നതാണ് സവിശേഷത.

20,000 രൂപ മാത്രമാണ് ഇത്തരം ഡ്രോണിന് ചെലവാകുക. സാധാരണ ഡ്രോണിന് 50,000 മുതൽ 75,000 വരെ ചെലവാകും. 15 മിനിറ്റാണ് ഇവർ വികസിപ്പിച്ച ഡ്രോണിന്റെ പറക്കൽസമയം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചത്. പറക്കൽസമയം കൂടിയ ഡ്രോൺ വികസിപ്പിക്കാനാകും. എന്നാൽ, പഠനം തീർന്നയുടൻ നാലുപേർക്കും സോഫ്റ്റ്‌വേർ കന്പനികളിൽ ജോലി കിട്ടി. അതിനാൽ പുതിയ കണ്ടുപിടിത്തങ്ങൾ വൈകും.

തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് ലക്ഷ്മി. ഷൊറണൂർ സ്വദേശിയാണ് ശ്രുതി. ആലുവയിലാണ് മനാലിന്റെ വീട്. തൃശ്ശൂർ കിഴക്കുമ്പാട്ടുകര സ്വദേശിയാണ് നന്ദന. ഇവരുടെ പ്രോജക്ടിനുള്ള ഫണ്ട് ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വേർ എന്ന സംഘടനയാണ് നൽകിയത്. പങ്കെടുത്ത 27 ടീമുകളിൽനിന്നാണ് ഇവരുെട പ്രോജക്ട് അവാർഡ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP