Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ; ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുമായി യുഎഇ ഗവൺമെന്റ്: കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവിൽ മലയാളി ഡോക്ടർമാർക്കും സുവർണ്ണാവസരം

യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ; ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുമായി യുഎഇ ഗവൺമെന്റ്: കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവിൽ മലയാളി ഡോക്ടർമാർക്കും സുവർണ്ണാവസരം

സ്വന്തം ലേഖകൻ

ദുബായ്: യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ നൽകാൻ സർക്കാർ ഒരുങ്ങുന്നു. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഗവൺമെന്റ് അറിയിപ്പ് പുറത്തിറക്കി. കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവായിട്ടാണ് എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഡോക്ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡൻ വീസ ലഭിക്കും.

യുഎഇയിലെ മലയാളി ഡോക്ടർമാർക്കും ഇതോടെ ഗോൾഡൻ വിസ സ്വന്തമാക്കാൻ സുവർണ്ണാവസരം ഒരുങ്ങിയിരിക്കുകയാണ്. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള ഡോക്ടർമാർക്കെല്ലാം ഈ മാസം മുതൽ 2022 സെപ്റ്റംബർ വരെ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാമെന്ന് വ്യക്തമാക്കി. അപേക്ഷിക്കേണ്ട വെബ് സൈറ്റ്: smartservices.ica.gov.ae. അതേസമയം, ദുബായ് ലൈസൻസുള്ള ഡോക്ടർമാർ അപേക്ഷിക്കേണ്ടത് smart.gdrfad.gov.ae എന്ന വെബ് സൈറ്റിലാണ്.

കൂടാതെ, ഡോക്ടർമാർക്ക് വീസ നടപടികൾ പൂർത്തീകരിക്കാൻ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് യുഎഇയിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. മെഡിക്കൽ മേഖലയിൽ വിദഗ്ധരെ ആകർഷിക്കാൻ പുതിയ നടപടി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം.

നിക്ഷേപകർ ഡോക്ടർമാർ, എൻജിനീയർമാർ, കലാകാരന്മാർ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കാണ് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നത്. മലയാളികളടക്കമുള്ള വ്യവസായികൾ, ഡോക്ടർമാർ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങി ഒട്ടേറെ ഇന്ത്യക്കാർക്ക് ഇതിനകം ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP