Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കിയ നടപടിക്ക് സ്റ്റേ ; നാളെ മുതലുള്ള പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കുമെന്ന് സർവകലാശാല

സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കിയ നടപടിക്ക് സ്റ്റേ ; നാളെ മുതലുള്ള പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കുമെന്ന് സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സാങ്കേതിക സർവകലാശാലയുടെ അപ്പീൽ കോടതി അനുവദിച്ചു.

ബി ടെകിന്റെ ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ പരീക്ഷകളാണ് കഴിഞ്ഞദിവസം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. എട്ടു വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നടപടി. ഇതിനെതിരെയാണ് സാങ്കേതിക സർവകലാശാല അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരീക്ഷ നടത്തിയത്. ഓൺലൈൻ സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ഓഫ്ലൈനായി പരീക്ഷ നടത്താമെന്ന് യുജിസി മാർഗരേഖയിൽ പറയുന്നതായി കെടിയു അപ്പീലിൽ വ്യക്തമാക്കി. ഇതനുസരിച്ചാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഇനി പെട്ടെന്ന് ഓൺലൈനായി പരീക്ഷ നടത്തുന്നതിന് സർവകലാശാല സോഫ്റ്റ് വെയർ അപ്ഗ്രേഡ് ചെയ്യേണ്ടി വരുമെന്നും, അതിന് ഒരു വർഷമെങ്കിലും എടുക്കുമെന്നും സർവകലാശാല ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത്, പരീക്ഷയുമായി മുന്നോട്ടുപോകാൻ സർവകലാശാലയ്ക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചിരുന്നു.

ഈ പരീക്ഷ മറ്റൊരു ദിവസം നടത്തും. അതിനുള്ള വിജ്ഞാപനം ഇന്നു തന്നെ പുറപ്പെടുവിക്കും. നാളെ മുതലുള്ള പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കുമെന്ന് സർവകലാശാല അറിയിച്ചു. ഓഗസ്റ്റ് 2, 3 തീയതികളിലെ പരീക്ഷകളും മുൻനിശ്ചയപ്രകാരം നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP