Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ഓഗസ്റ്റ് 11 മുതൽ; ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷ അഞ്ച്, ആറ് തീയതികളിൽ

സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ഓഗസ്റ്റ് 11 മുതൽ; ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷ അഞ്ച്, ആറ് തീയതികളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ഓഗസ്റ്റ് 11 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹയർസെക്കന്ററി പ്രായോഗിക പരീക്ഷ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികൾ നടത്തും. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്. സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും ഈ മാസം 31ആണ്.

ഹയർസെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്റെ വർധനയാണ് ഈ വർഷം വിജയശതമാനത്തിൽ ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

2035 സ്‌കൂളിൽ നിന്നായി 3,73,788 പേരാണ് പരീക്ഷ എഴുതിയത്.3,28,702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി മന്ത്രി അറിയിച്ചു. സയൻസ് 90.52 ശതമാനം, ഹ്യുമാനിറ്റീസ് 80.04 ശതമാനം, കൊമേഴ്‌സ് 89.13 ശതമാനം, ആർട്ട്‌സ് 89.33 ശതമാനം എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള വിജയശതമാനം. 11 സർക്കാർ സ്‌കൂളുകൾ അടക്കം 136 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 48,383 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയതായും മന്ത്രി അറിയിച്ചു.

വിജയശതമാനത്തിൽ എറണാകുളം ജില്ലയാണ് മുന്നിൽ. 91.11 ശതമാനമാണ് എറണാകുളത്തെ വിജയശതമാനം. കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 82.53 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനമെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ 80.36 ശതമാനമാണ് വിജയം. മുൻവർഷം ഇത് 76.06 ശതമാനമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP