Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേവസ്വം ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുടങ്ങില്ല; 135.15 കോടി രൂപ സാമ്പത്തിക സഹായവുമായി സംസ്ഥാന സർക്കാർ

ദേവസ്വം ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുടങ്ങില്ല; 135.15 കോടി രൂപ സാമ്പത്തിക സഹായവുമായി സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവസ്വം ബോർഡ് ജീവനക്കാരക്കാരുടെ ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാൻ 135.15 കോടി രൂപ സാമ്പത്തിക സഹായവുമായി സംസ്ഥാന സർക്കാർ. ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചകൾക്ക് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ എല്ലാവിധ സഹായങ്ങളും നൽകും. കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളും ക്ഷേത്രങ്ങളിലെ ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാനായി ഈ സർക്കാർ 135.15 കോടി രൂപ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകൾ:

സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടോടുകൂടി വകുപ്പിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ എല്ലാവിധ സഹായങ്ങളും നൽകും. കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളും ക്ഷേത്രങ്ങളിലെ ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാനായി ഈ സർക്കാർ 135.15 കോടി രൂപ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.

ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ബോർഡുകളുടെ കൈവശമുള്ള ഭൂമി ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും കോട്ടം സംഭവിക്കാത്ത വിധത്തിൽ വരുമാനം കണ്ടെത്തുന്നതിനു വേണ്ടി ഉപയോഗപ്പെടുത്താൻ പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ശബരിമല അടിസ്ഥാന വികസന സൗകര്യം സർക്കാർ അതീവ പ്രാധാന്യം നൽകുന്ന ഒന്നാണ്. ശബരിമല മാസ്റ്റർപ്ലാനിലെ പുരോഗതി വിലയിരുത്താൻ ഹൈപവർ കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കാൻ ആവശ്യമായ ചർച്ചകൾ പൂർത്തീകരിച്ചു.

തീർത്ഥാടകർക്ക് വിശ്രമത്തിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി കിഫ്ബിയുടെ സഹായത്തോടെ 118.35 കോടി രൂപാ ചെലവിൽ ശബരിമല ഇടത്താവളസമുച്ചയം പദ്ധതി നടപ്പിലാക്കും. തീർത്ഥാടനത്തിനു മുന്നോടിയായി പൊതുമരാമത്ത് , ടൂറിസം, ഗതാഗതം, ജലവിഭവം, ആരോഗ്യ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ പൂർത്തിയാക്കുന്നതിന് വേണ്ടി നിർദ്ദേശിച്ചു. മലബാർ ദേവസ്വം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.

ജസ്റ്റിസ് കെ.ടി തോമസ് അദ്ധ്യക്ഷനായി 2017 ൽ രൂപീകൃതമായ കേരള നിയമപരിഷ്‌കരണ കമ്മീഷൻ എട്ടാമത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലബാർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് സംഗ്രമായ മലബാർ ദേവസ്വം ബിൽ കൊണ്ടുവരും. രാജ്യം ആകെ ശ്രദ്ധിക്കുന്ന രൂപത്തിൽ ഗുരുവായൂരിനെ ടെമ്പിൾ സിറ്റി ആക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.

ദേവസ്വം ജീവനക്കാരുടെ കർമ്മശേഷി ഫലപ്രദമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.. 120 കോടി ചെലവാക്കി നബാർഡിന്റെ സഹായത്തോടുകൂടി നിലയ്ക്കൽ കുടിവെള്ള പദ്ധതി നടപ്പിലാക്കും. വനം വകുപ്പും ദേവസ്വം ബോർഡുകളും തമ്മിലുള്ള തർക്കം പരിഹരിച്ച് മുന്നോട്ടു പോകും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി ക്രിയേറ്റീവായി വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP