Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല; കരട് നിയമങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി; ലക്ഷദ്വീപ് ജനതയ്ക്ക് കനത്ത തിരിച്ചടി

കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല; കരട് നിയമങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി; ലക്ഷദ്വീപ് ജനതയ്ക്ക് കനത്ത തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്‌മിനിസ്‌ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.

ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ പരിഗണിക്കാതെയാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹർജിയിൽ ദ്വീപ് ഭരണകൂടം എടുത്തിട്ടുള്ള നിലപാട്. സമാന ഹർജിയിൽ ഹൈക്കോടതിയുടെ മറ്റ് ബെഞ്ചുകളും കരട് നിയമത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP