Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

38 വർഷത്തിനിടെ ആദ്യമായി മിൽമയുടെ ഭരണം ഇടതുപക്ഷത്തിന്; കെ.എസ്.മണി ചെയർമാൻ; കോൺഗ്രസിലെ ജോൺ തെരുവത്തിനെ തോൽപ്പിച്ചത് അഞ്ചിനെതിരെ ഏഴു വോട്ടുകൾക്ക്; ഇടതുപക്ഷം പൊളിച്ചത് കോൺഗ്രസിന്റെ കോട്ട

38  വർഷത്തിനിടെ ആദ്യമായി മിൽമയുടെ ഭരണം ഇടതുപക്ഷത്തിന്; കെ.എസ്.മണി ചെയർമാൻ; കോൺഗ്രസിലെ ജോൺ തെരുവത്തിനെ തോൽപ്പിച്ചത് അഞ്ചിനെതിരെ ഏഴു വോട്ടുകൾക്ക്;  ഇടതുപക്ഷം പൊളിച്ചത് കോൺഗ്രസിന്റെ കോട്ട

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിൽമ ചെയർമാനായി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകൾക്കാണ് കെഎസ് മണിയുടെ വിജയം. 38 വർഷത്തിനിടെ ആദ്യമായാണ് മിൽമ ഭരണ സമിതി ഇടതു മുന്നണി നേടുന്നത്.മലബാർ മേഖലയിലെ നാല് വോട്ടുകളും അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലെ നോമിനേറ്റഡ് ചെയ്യപ്പെട്ട മൂന്നു അംഗങ്ങളുടെ വോട്ടും നേടിയാണ് എംഎസ് മണിയുടെ ജയം.

കോൺഗ്രസിൽ നിന്നുള്ള ജോൺ തെരുവത്താണ് മണിക്കെതിരെ മത്സരിച്ചത്. മിൽമയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി വന്ന 1983 മുതൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷൻ ചെയർമാൻ. 2019ൽ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി.എ ബാലൻ മാസ്റ്റർ ചെയർമാനായത്.1983ൽ ഭരണസമിതി നിലവിൽ വന്നത് മുതൽ കോൺഗ്രസ് ആയിരുന്നു ക്ഷീരോത്പാദക സഹകരണസംഘം ഭരിച്ചിരുന്നത്.

ഭരണം പിടിക്കുകയെന്നത് സിപിഎമ്മിന്റെ ലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായി മലബാർ മേഖല ക്ഷീരോത്പാദക യൂണിയനിൽ ഭരണസമിതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥഭരണം ഏർപ്പെടുത്തി. തുടർന്ന് തിരഞ്ഞെടുപ്പിൽ സിപിഎം. പിടിച്ചെടുത്തു.

സമാനമായി കാലാവധി പൂർത്തിയാക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കേ തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതി ഓർഡിനൻസിലൂടെ പിരിച്ചുവിട്ടു. തുടർന്ന് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണവും നൽകി. ഈ സമിതിക്ക് വോട്ട് ചെയ്യാനുള്ള അവകാശവും നൽകി. തിരഞ്ഞെടുപ്പ് നടത്തിയാൽ തിരുവനന്തപുരം മേഖല പിടിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP