Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗബിന്റെ സംവിധാനത്തിൽ വീണ്ടും ദുൽഖർ; ഓതിരം കടകം വരുന്നു; ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

സൗബിന്റെ സംവിധാനത്തിൽ വീണ്ടും ദുൽഖർ; ഓതിരം കടകം വരുന്നു; ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൂപ്പർഹിറ്റ് ചിത്രം 'പറവ'ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. ആരാധകരും സിനിമാലോകവും ദുൽഖർ സൽമാന്റെ ജന്മദിനത്തിന്റെ ആഘോഷങ്ങളിൽ നിറഞ്ഞു നിൽക്കവേ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തു വന്നിരിക്കുന്നത്.ചിത്രത്തിന്റെ പേര് 'ഓതിരം കടകം' എന്നാണ്. ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററിനൊപ്പം സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫെയർ ഫിലിംസാണ് ഓതിരം കടകം നിർമ്മിക്കുന്നത്. ഈ വർഷം തന്നെ ചിത്രം ഷൂട്ടിങ് ആരംഭിക്കും. സൗബിന്റെ ആദ്യ ചിത്രമായ പറവയിലും ദുൽഖർ പ്രധാന കഥാപാത്രമായി വേഷമിട്ടിരുന്നു.

ജന്മദിനത്തോട് അനുബന്ധിച്ച് റിലീസിനൊരുങ്ങുന്ന ഏഴോളം ദുൽഖർ സിനിമകളുടെ പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്

സഹസംവിധായകനായി തുടങ്ങി സഹനടനായി വളർന്ന് സ്വാഭാവിക അഭിനയം കൊണ്ട് നായക നിരയിലേക്കുയർന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയയാളാണ് സൗബിൻ ഷാഹിർ. പറവയിലൂടെ സംവിധാനത്തിലേക്കും അദ്ദേഹം കടക്കുകയുണ്ടായി. ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം അൻവർ റഷീദ് നിർമ്മിച്ച പറവ 2017ൽ ഏറെ ശ്രദ്ധ നേടിയ സിനിമകളിൽ ഒന്നായിരുന്നു.

പറവ പോലെ ഉയർന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതമായിരുന്നു ചിത്രം പറഞ്ഞിരുന്നത്. അമൽ ഷാ, ഗോവിന്ദ് വി പൈ എന്നീ കുട്ടികളായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP