Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസികൾ വീണ്ടും പ്രതിസന്ധിയിൽ; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസുകൾ ആരംഭിക്കുന്നത് നീട്ടിയതായി എമിറേറ്റ്സ്

പ്രവാസികൾ വീണ്ടും പ്രതിസന്ധിയിൽ;  ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസുകൾ ആരംഭിക്കുന്നത് നീട്ടിയതായി എമിറേറ്റ്സ്

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻ. വെബ്സൈറ്റ് വഴിയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സർവീസുകൾ ഉണ്ടാകില്ല.

ജൂലൈ 31 വരെ സർവീസ് നിർത്തിവെച്ചതായാണ് എമിറേറ്റ്സ് നേരത്തെ അറിയിച്ചരുന്നത്. ഇതാണ് ഇപ്പോൾ നീട്ടിയത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സർവീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സും അറിയിച്ചിട്ടുണ്ട്. ഇതോടെ ഓഗസ്റ്റ് ആദ്യം മുതലെങ്കിലും സർവീസുകൾ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP